കൊല്‍ക്കത്ത ടെസ്റ്റ്: ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് മോശം തുടക്കം

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ബാറ്റിങ്ങ് തിരഞ്ഞെടുത്തു.

kolkatha, newzealand, india, kohli, gambhir, test, cricket കൊല്‍ക്കത്ത, ന്യൂസിലന്‍ഡ്, ഇന്ത്യ, കൊഹ്ലി, ഗംഭീര്‍, ടെസ്റ്റ്, ക്രിക്കറ്റ്
സജിത്ത്| Last Modified വെള്ളി, 30 സെപ്‌റ്റംബര്‍ 2016 (10:58 IST)
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ബാറ്റിങ്ങ് തിരഞ്ഞെടുത്തു. എന്നാല്‍ തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരെ നഷ്ടപ്പെട്ട രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 34 റണ്‍സ് എന്ന നിലയിലാണ്. പൂജാരയും(21) കൊഹ്ലിയും(2)യുമാണ് ക്രീസില്‍

ഗൗതം ഗംഭീറിനെ തഴഞ്ഞ് ധവാനെയാണ് ടീം ഇന്ത്യ ഓപ്പണറാക്കിയത്. എന്നാല്‍ പത്ത് പന്തുകളില്‍ നിന്ന് ഒരു റണ്‍സ് മാത്രമായിരുന്നു ധവാന്റെ സംഭാവന. തുടര്‍ന്ന് ഒമ്പത് റണ്‍സുമായി മുരളി വിജയ്‌യും മടങ്ങി. ഹെന്‍‌റിയാണ് രണ്ട് വിക്കറ്റുകളും നേടിയത്;

കാണ്‍പൂരില്‍ നടന്ന ഒന്നാം ടെസ്റ്റ് ജയിച്ച ഇന്ത്യയ്ക്ക് കൊല്‍ക്കത്തയില്‍ കൂടി ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാന്‍ സാധിക്കും. കൂടാതെ ലോക റാങ്കിംഗില്‍ പാകിസ്ഥാനെ പിന്തള്ള ഒന്നാം സ്ഥാനത്ത് എത്തമെന്നതും താരങ്ങളുടെ ആവേശം കൂട്ടുമെന്നാണ് പ്രതീക്ഷ.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :