രേണുക വേണു|
Last Modified ബുധന്‍, 22 ജൂണ്‍ 2022 (13:23 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം വിരാട് കോലിക്ക് കോവിഡ് പോസിറ്റീവ് ആയിരുന്നെന്ന് റിപ്പോര്‍ട്ട്. കുടുംബസമേതം മാലിദ്വീപില്‍ അവധി ആഘോഷിക്കുകയായിരുന്നു വിരാട് കോലി. മാലിദ്വീപില്‍ നിന്ന് തിരിച്ചെത്തിയപ്പോഴാണ് കോലിക്ക് കോവിഡ് സ്ഥിരീകരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോള്‍ താരം കോവിഡ് മുക്തനായെന്നും റിപ്പോര്‍ട്ടുണ്ട്. ഇംഗ്ലണ്ടില്‍ ടെസ്റ്റ് മത്സരത്തിനായി കോലി ഉടന്‍ തിരിക്കുമെന്നാണ് വിവരം.