സഞ്ജു ഗെയിം ചെയ്ഞ്ചറാണ് അതിൽ ഒരു സംശയവുമില്ല, പക്ഷേ.. ഗവാസ്കർ പറയുന്നു

അഭിറാം മനോഹർ| Last Modified ചൊവ്വ, 21 ജൂണ്‍ 2022 (17:38 IST)
ഗെയിം ചെയ്ഞ്ചറാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്ന് ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്കർ. കൂടി മെച്ചപ്പെടുത്തിയാൽ ഇന്ത്യൻ ടീമിലെ സഞ്ജുവിൻ്റെ സ്ഥാനത്തെ ആരും ചോദ്യം ചെയ്യില്ലെന്നും താരം പറഞ്ഞു.

കൂടുതൽ അവസരം ലഭിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ ലഭിക്കുന്ന ഭൂരിഭാഗം അവസരവും നിങ്ങൾക്ക് പ്രയോജനപ്പെടുത്താനാകണം. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമ്പോഴുള്ള ഷോട്ട് സെലക്ഷനാണ് സഞ്ജുവിനെ പിറകോട്ടടിച്ചത്. ആദ്യ പന്ത് മുതൽ ആക്രമിക്കാനാണ് സഞ്ജുവിൻ്റെ ശ്രമം. എന്നാൽ ടി20 ക്രിക്കറ്റിൽ പോലും ക്രീസീൽ സമയം കണ്ടെത്തേണ്ടതുണ്ട്. ഷോട്ട് സെലക്ഷൻ മെച്ചപ്പെടുത്തിയാൽ ഇന്ത്യൻ ടീമിലും ഐപിഎല്ലിലും സ്ഥിരത കണ്ടെത്താൻ സഞ്ജിവിന് കഴിയുമെന്നും ഗവാസ്കർ വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :