'ഒരു നിമിഷം കളിക്കാരന്‍ ആണെന്ന് കരുതി'; ഓസീസ്-ലങ്ക മത്സരത്തിനിടെ ക്യാച്ചെടുക്കാന്‍ ശ്രമിച്ച് അംപയര്‍, ചിരിപ്പിച്ച് വീഡിയോ

രേണുക വേണു| Last Modified ചൊവ്വ, 21 ജൂണ്‍ 2022 (15:59 IST)

ഓസ്‌ട്രേലിയ-ശ്രീലങ്ക മൂന്നാം ഏകദിന മത്സരത്തിനിടെ ക്യാച്ചെടുക്കാന്‍ ശ്രമിച്ച് അംപയര്‍ കുമാര്‍ ധര്‍മസേന. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഞായറാഴ്ച നടന്ന മത്സരത്തില്‍ ഓസീസ് ഉയര്‍ത്തിയ 292 റണ്‍സ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക മറികടന്നിരുന്നു. നാടകീയമായ ചേസിങ് മത്സരത്തിനിടെയാണ് അംപയര്‍ കുമാര്‍ ധര്‍മസേന ക്യാച്ചെടുക്കാന്‍ ശ്രമിച്ചത്.
ലെഗ് അംപയറായി നില്‍ക്കുകയായിരുന്ന ധര്‍മസേന തന്റെ അടുത്തേക്ക് വന്ന പന്ത് ക്യാച്ചെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഓസീസ് ഇന്നിങ്‌സില്‍ അലെക്‌സ് കാരെ ബാറ്റു ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ഷോട്ട് ലെങ്ത് ബോള്‍ സ്‌ക്വയര്‍ ലെഗിലേക്കാണ് കാരെ ഉയര്‍ത്തി അടിച്ചത്. ക്യാച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും ഉടനെ തന്നെ ധര്‍മസേന കൈ പിന്നോട്ട് വലിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :