1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Kohli hints india's playing eleven for first test

ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യത ടീം ഇങ്ങനെ, സൂചനകൾ നൽകി കോലി

ന്യൂസിലൻഡ്
ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിന്റെ പ്ലേയിംഗ് ഇലവൻ എങ്ങനെയായിരിക്കന്മെന്നതിന്റെ സൂചനകൾ ഇന്ത്യൻ നായകൻ വിരാട് കോലി. ന്യൂസിലൻഡിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കവെയാണ് ഇന്ത്യൻ നായകൻ ടീം എത്തരത്തിലാവുമെന്നതിന്റെ സൂചനകൾ നൽകിയത്.
 
ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റ് പരിക്കേറ്റ രോഹിത്തിന് പകരം മായങ്ക് അഗർവാളിന് കൂട്ടായി പൃഥ്വി ഷാ ഓപ്പൺ ചെയ്യുമെന്നാണ് കോലി സൂചിപ്പിച്ചത്. ടീമിൽ മൂന്ന് പേസർമാരും ഒരു സ്പിന്നറുമായിരിക്കും ഉണ്ടായിരിക്കുക എന്നും പേസ് ബൗളിംഗ് നിരയെ സീനിയർ ഇന്ത്യൻ പേസർ ഇഷാന്ത് ശർമ്മയായിരിക്കും നയിക്കുകയെന്നും കോലി സൂചിപ്പിച്ചു. മായങ്ക് അഗർവാളിനൊപ്പം പൃഥ്വി ഷാ ഓപ്പൺ ചെയ്യണമോ അതോ മികച്ച ഫോമിലുള്ള ശുഭ്മാൻ ഗില്ലിനെ പരിഗണിക്കണമോ എന്ന കാര്യത്തിൽ വലിയ ചർച്ചയാണ് ആരാധകർക്കിടയിൽ നടക്കുന്നത്. എന്നാൽ മാധ്യമങ്ങളോട് സംസാരിക്കവെ പൃഥ്വി ഷായെ വാനോളം പുകഴ്ത്തിയ കോലി ആദ്യ മത്സരത്തിൽ ഷാ തന്നെയാവും ഓപ്പൺ ചെയ്യുക എന്നതിന്റെ സൂചനകളാണ് നൽകിയത്. ഇതോടെ ശുഭ്മാൻ ഗിൽ മത്സരത്തിൽ പുറത്തിരിക്കേണ്ടിവരും. ഇഷാന്ത്,ബു‌മ്ര, മുഹമ്മദ് ഷമി എന്നിവരടങ്ങുന്ന പേസ് ബൗളിങ്ങ് നിരയായിരിക്കും ഇന്ത്യൻ ബൗളിംഗിനെ നയിക്കുക. ഫെബ്രുവരി 21ന് വെല്ലിംഗ്‌ടണിലാണ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം. 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ബു‌മ്രയെ മാത്രമല്ല ഭയക്കേണ്ടത്: കിവികൾക്ക് മുന്നറിയിപ്പുമായി റോസ് ടെയ്‌ലർ