ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിൽ കോലി വാങ്ങുന്നത് 8 കോടി രൂപ, വമ്പൻ പ്രതിഫലം വാങ്ങുന്നവരിൽ കോലി പതിനാലാമത്

അഭിറാം മനോഹർ| Last Modified വ്യാഴം, 29 സെപ്‌റ്റംബര്‍ 2022 (12:18 IST)
ഇൻസ്റ്റഗ്രാം പോസ്റ്റിന് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നവരിൽ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി പതിനാലാം സ്ഥാനത്ത്. ഓരോ ഇൻസ്റ്റഗ്രാം പോസ്റ്റിനും 8 കോടി രൂപ വീതമാണ് കോലിക്ക് ലഭിക്കുന്നത്. 3.5 കോടി പ്രതിഫലം വാങ്ങുന്ന ബോളിവുഡ് താരം പ്രിയങ്ക ചോപ്രയാണ് കോലിക്ക് പിന്നിലുള്ള ഇന്ത്യൻ താരം. ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് പട്ടികയിൽ ഒന്നാമത്. 19 കോടി രൂപയാണ് ക്രിസ്റ്റ്യാനോയ്ക്കാണ് ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിന് ലഭിക്കുന്നത്.

പട്ടികയിൽ കൈലി ജെന്നർ രണ്ടാമതും മെസി മൂന്നാം സ്ഥാനത്തുമാണ്. സെലേന ഗോമസ്,ഡ്വെയ്ൻ ജോൺസൺ എന്നിവരാണ് ടോപ് 5ലുള്ള മറ്റ് താരങ്ങൾ. ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള കായികതാരങ്ങളിൽ നാലാമതാണ് കോലി. ക്രിസ്റ്റ്യാനോ,മെസി,നെയ്മർ എന്നിവരാണ് കോലിക്ക് മുൻപിലുള്ളത്. 215 മില്യൺ ഇൻസ്റ്റഗ്രാം ഫോളോവേഴ്സാണ് കോലിക്കുള്ളത്. 48.4 കോടി ഫോളോവേഴ്സാണ് ക്രിസ്റ്റ്യാനോയ്ക്കുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :