ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ കോലിയെ ഓപ്പണറാക്കിയേക്കും !

രേണുക വേണു| Last Modified ബുധന്‍, 28 സെപ്‌റ്റംബര്‍ 2022 (09:48 IST)

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ വമ്പന്‍ പരീക്ഷണങ്ങള്‍ക്കൊരുങ്ങി ഇന്ത്യ. വിരാട് കോലിയെ ഓപ്പണറായി പരീക്ഷിക്കാനാണ് സെലക്ടര്‍മാരുടെയും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെയും ആലോചന. കോലി ഓപ്പണറായി എത്തിയാല്‍ കെ.എല്‍.രാഹുലിനെ മധ്യനിരയിലേക്ക് ഇറക്കും. രോഹിത്തും കോലിയുമായിരിക്കും ഓപ്പണര്‍മാര്‍. ഒരു കളിയിലെങ്കിലും ഈ പരീക്ഷണത്തിനു ടീം മാനേജ്‌മെന്റ് തയ്യാറാകുമെന്നാണ് വിവരം. ട്വന്റി 20 ലോകകപ്പ് മുന്നില്‍കണ്ടാണ് ഈ പരീക്ഷണം. ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിന് ബാറ്റിങ്ങില്‍ കൂടുതല്‍ അവസരം നല്‍കി പരീക്ഷിക്കാനും ടീം മാനേജ്‌മെന്റ് ആലോചിക്കുന്നുണ്ട്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :