അഭിറാം മനോഹർ|
Last Modified ചൊവ്വ, 27 സെപ്‌റ്റംബര്‍ 2022 (13:34 IST)
ബിഗ്ബോസ് മലയാളം നാലാം സീസണിലെ വിജയിയായ താരമാണ് ദിൽഷ പ്രസന്നൻ. ബിഗ് ബോസ് ചരിത്രത്തിലെ ആദ്യ ടൈറ്റിൽ വിന്നറായ ദിൽഷ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ബിഗ്ബോസിലൂടെ വലിയ ആരാധകരാണ് താരത്തിനുള്ളത്.
തൻ്റെ എല്ലാ വിശേഷങ്ങളും ദിൽഷ ഇൻസ്റ്റഗ്രാമിലൂറ്റെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവെച്ച ഫോട്ടോഷൂട്ടാണ് ചർച്ചയാകുന്നത്.ഹിജാബ് ധരിച്ച് അതീവ സുന്ദരിയായാണ് ഇത്തവണത്തെ ദിൽഷയുടെ ഫോട്ടോ ഷൂട്ട്. 'ഹിജാബ് മനോഹരമാണ് അതിനാൽ അത് മനോഹരമാക്കുക എന്നാണ് ചിത്രങ്ങൾക്കൊപ്പം ദിൽഷ പങ്കുവെച്ചിരിക്കുന്നത്. എന്തായാലും ദിൽഷയുടെ ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
ഉമ്മച്ചി കുട്ടി എന്നും ഓളാ തട്ടമിട്ട് കഴിഞ്ഞ ന്റെ സാറെ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല എന്ന ഡയലോഗെല്ലാമാണ് ദിൽഷയുടെ ചിത്രത്തിന് താഴെ ആരാധകർ കമറ്റ് ചെയ്യുന്നത്.