ഇന്ത്യയെ എറിഞ്ഞിട്ട് സ്റ്റാർക്ക്, 10 ഓവറിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായി

അഭിറാം മനോഹർ| Last Modified ഞായര്‍, 19 മാര്‍ച്ച് 2023 (14:33 IST)
ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ടോസ് നേടി ബൗളിംഗ് തെരെഞ്ഞെടുത്ത ഓസീസ് തീരുമാനത്തെ ശരിവെച്ച് തകർത്താടി പേസർമാർ. മത്സരത്തിൻ്റെ ആദ്യ 10 ഓവറിനിടെ 5 വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. കഴിഞ്ഞ മത്സരത്തിന് സമാനമായി സ്റ്റാർക്ക് സംഹാരതാണ്ഡവമാടിയതോടെ ഇന്ത്യൻ മുൻനിര ചീട്ടുകൊട്ടാരം പോലെയാണ് ഓസീസ് ബൗളിംഗിന് മുന്നിൽ തകർന്ന് വീണത്.

ആദ്യ ഓവറിൽ തന്നെ ഓപ്പണർ ശുഭ്മാൻ ഗില്ലിനെ നഷ്ടമായ ഇന്ത്യയ്ക്ക് അഞ്ചാം ഓവറിൽ ഓപ്പണർ രോഹിത് ശർമയെയും സൂര്യകുമാർ യാദവിനെയും നഷ്ടമായി. കഴിഞ്ഞ മത്സരത്തിലെ ഹീറോയായ കെ എൽ രാഹുലിനെയും സ്റ്റാർക്ക് മടക്കിയതോടെ ദയനീയമായ സ്ഥിതിയിലാണ് ടീം. ഒടുവിൽ വിവരം കിട്ടുമ്പോൾ 11 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 54 റൺസിലാണ് ഇന്ത്യ.ഓസീസിനായി മിച്ചൽ സ്റ്റാർക്ക് നാലും സീൻ അബോട്ട് ഒരു വിക്കറ്റും സ്വന്തമാക്കി. 23 റൺസുമായി വിരാട് കോലിയും 4 റൺസുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :