അനുബന്ധ വാര്‍ത്തകള്‍
- അഡലെയ്‌ഡ് ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, കെഎൽ രാഹുൽ കളിക്കില്ല, സാഹയും പൃഥി ഷായും ടീമിൽ
- കോലിയെ വീഴ്ത്താനുള്ള തന്ത്രങ്ങൾ തയ്യാറാണെന്ന് ഓസീസ് കോച്ച് ജസ്റ്റിൻ ലാംഗർ
- അഡലെയ്ഡിൽ കോലിയെ കാത്തിരിക്കുന്നത് വമ്പൻ നേട്ടം, പോണ്ടിങ്ങിനെ മറികടക്കാൻ അവസരം
- ചിൻ മ്യൂസിക്കിൽ ഡാൻസ് ചെയ്യിപ്പിക്കാനാണ് ഉദ്ദേശമെങ്കിൽ നല്ല സ്റ്റെപ്പുകൾ ഞങ്ങളുടെ പക്കലുണ്ട്: ഓസീസിന് മുന്നറിയിപ്പുമായി ശുഭ്മാൻ ഗിൽ
- പിങ്ക് പന്തിൽ കളം നിറഞ്ഞ് പേസർമാർ, സന്നാഹമത്സരത്തിൽ ഓസീസ് എയെ എറിഞ്ഞിട്ട് ഇന്ത്യ
പൃഥ്വി ഷായുടെ വളർച്ച എവിടെവരെയെത്തി എന്നറിയാൻ ആകാംക്ഷയുണ്ട്, പ്ലേയിങ് ഇലവനെ പറ്റി കോലി
ഓസ്ട്രേലിയയിൽ പൃഥ്വി ഷായുടെ ബാറ്റിങ് എങ്ങനെയാകും എന്നത് എക്‌സൈറ്റ് ചെയ്യിക്കുന്നതായി ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലി. ഇന്ത്യൻ പ്ലേയിങ് ഇലവനിൽ പൃഥ്വി ഷായുടെ സ്ഥാനം സ്ഥിരീകരിച്ചുകൊണ്ടാണ് കോലിയുടെ വാക്കുകൾ.
പൃഥ്വി ടെസ്റ്റ് ലെവൽ കളിച്ചിട്ടുള്ള താരമാണ്. എന്നാൽ ഓസ്ട്രേലിയയിൽ ആദ്യമാണ്. പൃഥ്വിയുടെ വളർച്ച എങ്ങനെയുണ്ട് എന്നറിയുന്നതിൽ ആകാംക്ഷയുണ്ട് കോലി പറഞ്ഞു.കെ എൽ രാഹുൽ ക്വാളിറ്റി താരമായതിനാലാണ് ടെസ്റ്റ് ടീമിൽ തിരിച്ചെത്താൻ ആയത്. എന്നാൽ ടീം കോമ്പിനേഷനും ബാലൻസും നോക്കേണ്ടതുണ്ട്. ഇന്ത്യയുടെ ഏറ്റവും മികച്ച സ്കോഡിനെയാണ് ഓസീസിലേക്ക് കൊണ്ടുവന്നിരിക്കുന്നതെന്നും കോലി പറഞ്ഞു.