കോലിയെ വീഴ്‌ത്താനുള്ള തന്ത്രങ്ങൾ തയ്യാറാണെന്ന് ഓസീസ് കോച്ച് ജസ്റ്റിൻ ലാംഗർ

അഭിറാം മനോഹർ| Last Modified ബുധന്‍, 16 ഡിസം‌ബര്‍ 2020 (12:04 IST)
ഇന്ത്യ ഓസ്ട്രേ‌ലിയ ടെസ്റ്റ് പരമ്പര നാളെ തുടങ്ങാനിരിക്കെ ഇന്ത്യൻ ടീമിനും നായകൻ കോലിക്കും മുന്നറിയിപ്പുമായി ഓസീസ് പരിശീലകൻ ജസ്റ്റിൻ ലാംഗർ. കോലി ഇത്തവണ ആദ്യ ടെസ്റ്റിൽ മാത്രമാണ് കളിക്കുന്നത്. ഈ സാഹചര്യത്തിൽ കോലിയെ എങ്ങനെ പുറത്താക്കണമെന്ന് മാത്രമാണ് ഓസീസിന്റെ ആലോചനയെന്നും ലാംഗർ പറഞ്ഞു.

കോലി മഹനായ കളിക്കാരനും മികച്ച നായകനുമാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിനെതിരെ തന്ത്രങ്ങളൊരുക്കി തന്നെയാണ് ഞങ്ങള്‍ ഇത്തവണ ഇറങ്ങുന്നത്. കാരണം ഇന്ത്യക്ക് കളിക്കാരനെന്ന നിലയിലും നായകനെന്ന നിലയിലും കോലി എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് ഞങ്ങൾക്കറിയാം. തീർച്ചയായും കോലിയെ പുറത്താക്കുകയാണ് ഞങ്ങളുടെ ആദ്യലക്ഷ്യം.കാരണം കോലി ഗ്രൗണ്ടിൽ ഉണ്ടാക്കുന്ന സ്വാധീനം വളരെ വലുതാണെന്നും ലാംഗർ പറഞ്ഞു.

ഓസ്ട്രേലിയക്കെതിരെ കോലിക്ക് മികച്ച റെക്കോര്‍ഡാണുള്ളത്. ഓസ്ട്രേലിയക്കെതിരെ കളിച്ച 34 ഇന്നിംഗ്സുകളില്‍ ഏഴ് സെഞ്ചുറിയും നാല് അർധസെഞ്ചുറിയുമടക്കം 48.60 ശരാശരിയില്‍ 1604 റണ്‍സാണ് കോലി അടിച്ചെടുത്തിട്ടുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :