അനുബന്ധ വാര്‍ത്തകള്‍
- ദിനേശ് കാര്‍ത്തിക്കിന്റേയും രവിചന്ദ്രന്‍ അശ്വിന്റെയും ടി 20 കരിയര്‍ അവസാനിക്കുന്നു; കടുത്ത തീരുമാനവുമായി സെലക്ടര്‍മാര്‍
- രോഹിത്തിന് ശേഷം ഇന്ത്യന്‍ നായകനാകുക ഹാര്‍ദിക് പാണ്ഡ്യ തന്നെ; സൂചന നല്കി ബിസിസിഐ
- ന്യൂസിലൻഡിനെതിരായ ടി20,ഏകദിന ടീമുകൾ പ്രഖ്യാപിച്ചു: സഞ്ജു സാംസൺ ടീമിൽ, സീനിയർ താരങ്ങൾക്ക് വിശ്രമം
- ടി20 ലോകകപ്പ് 2022 : അഞ്ച് സൂപ്പർ പേസർമാരെ തിരെഞ്ഞെടുത്ത് ഡെയ്ൽ സ്റ്റെയ്ൻ
- ഇന്ത്യക്ക് തിരിച്ചടി; ദിനേശ് കാര്‍ത്തിക്കിന് അടുത്ത മത്സരങ്ങള്‍ നഷ്ടമായേക്കും
'കുറച്ച് നാള് മാറിനില്‍ക്കൂ'; ട്വന്റി 20 ഫോര്‍മാറ്റില്‍ നിന്ന് രാഹുലിനോട് ഇടവേളയെടുക്കാന്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്, പകരക്കാരനായി ശുഭ്മാന്‍ ഗില്‍
ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയ്ക്ക് വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്
ട്വന്റി 20 ഫോര്‍മാറ്റില്‍ നിന്ന് കെ.എല്‍.രാഹുല്‍ ഇടവേളയെടുക്കുന്നതായി റിപ്പോര്‍ട്ട്. ഓസ്ട്രേലിയയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പിനു ശേഷം തല്‍ക്കാലത്തേക്ക് രാഹുല്‍ ടി 20 ഫോര്‍മാറ്റില്‍ ഉണ്ടാകില്ല. ബിസിസിഐ ഉന്നതരും സെലക്ടര്‍മാരും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് രാഹുല്‍ മാറിനില്ക്കാന് തീരുമാനിച്ചത്.
ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയ്ക്ക് വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. ഇരുവരും ആവശ്യപ്പെട്ടതനുസരിച്ചാണ് ബിസിസിഐ വിശ്രമം അനുവദിച്ചതെന്നാണ് വിവരം. എന്നാല്‍ ഇടവേളയെടുത്ത് ടി 20 ഫോര്‍മാറ്റില്‍ നിന്ന് മാറിനില്ക്കാന് സെലക്ടര്‍മാര്‍ കെ.എല്‍.രാഹുലിനോട് അങ്ങോട്ട് ആവശ്യപ്പെട്ടതായാണ് വിവരം. സമീപകാലത്തെ മോശം പ്രകടനങ്ങളാണ് രാഹുലിന് തിരിച്ചടിയായത്.
രാഹുലിനെതിരെ ടീമിനുള്ളില്‍ നിന്ന് തന്നെ വിമര്‍ശനങ്ങള്‍ ഉണ്ട്. പവര്‍പ്ലേയില്‍ രാഹുല്‍ റണ്‍സ് കണ്ടെത്താത്തതും വമ്പന്‍ കളികളില്‍ തുടര്‍ച്ചയായി നിരാശപ്പെടുത്തുന്നതുമാണ് രാഹുലിന്റെ കരിയറില്‍ തിരിച്ചടിയായിരിക്കുന്നത്. രാഹുലിന് പകരം ശുഭ്മാന്‍ ഗില്ലിന് തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കാനാണ് സെലക്ടര്‍മാരുടെ തീരുമാനം.