വീണ്ടും പരിക്ക്, ആശങ്ക: കെ എൽ രാഹുലിന് ഏഷ്യാകപ്പ് നഷ്ടമായേക്കും

അഭിറാം മനോഹർ| Last Modified വ്യാഴം, 31 ഓഗസ്റ്റ് 2023 (18:44 IST)
ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുലിന് ഏഷ്യാകപ്പ് നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ട്. പരിശീലനത്തിനിടെ താരത്തിന് വീണ്ടും പരിക്കേറ്റതോടെയാണ് ടൂര്‍ണമെന്റിലെ താരത്തിന്റെ സാന്നിധ്യം അനിശ്ചിതത്വത്തിലായത്. നിലവില്‍ ബെംഗളുരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലാണ് താരമുള്ളത്.

ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടീം ശ്രീലങ്കയിലേക്ക് യാത്ര തിരിച്ചപ്പോള്‍ പരിക്ക് മൂലം രാഹുല്‍ ടീമിനൊപ്പം ചേര്‍ന്നിരുന്നില്ല. എന്നാല്‍ പരിക്ക് സാരമുള്ളതല്ലെന്നും ഏഷ്യാകപ്പിലെ ആദ്യ 2 മത്സരങ്ങളില്‍ രാഹുല്‍ കളിക്കില്ലെന്നും ഇന്ത്യന്‍ പരിശീലകനായ രാഹുല്‍ ദ്രാവിഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച പാകിസ്ഥാനെതിരെയും സെപ്റ്റംബര്‍ നാലിന് നേപ്പാളിനെതിരെയുമുള്ള മത്സരങ്ങളാകും രാഹുലിന് നഷ്ടമാകുക.സെപ്റ്റംബര്‍ നാലിന് ശേഷമെ ചാമ്പ്യന്‍ഷിപ്പില്‍ കെ എല്‍ രാഹുല്‍ കളിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക എന്നുമാണ് റിപ്പോര്‍ട്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :