ഇഷ്ടതാരം ടീമിലെത്തിയില്ലെന്ന് കരുതി മറ്റുള്ളവരെ മോശക്കാരാക്കരുത്, അശ്വിന്റെ ഉപദേശം സഞ്ജു ഫാന്‍സിനോടോ?

അഭിറാം മനോഹർ| Last Modified ബുധന്‍, 23 ഓഗസ്റ്റ് 2023 (19:50 IST)
ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചതിന് ശേഷം ഉയര്‍ന്നുവന്ന വിവാദങ്ങളോടും വിമര്‍ശനങ്ങളോടും പ്രതികരിച്ച് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. ഇന്ത്യയ്ക്കായി ഏകദിനത്തില്‍ മോശം റെക്കോര്‍ഡുള്ള സൂര്യകുമാര്‍ യാദവിനെയും ഇതുവരെയും ഏകദിനത്തില്‍ കളിക്കാത്ത തിലക് വര്‍മയെയും ബിസിസിഐ ഏഷ്യാകപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഏകദിനത്തില്‍ മികച്ച റെക്കോര്‍ഡുള്ള മലയാളി താരം സഞ്ജുവിനെ റിസര്‍വ് താരമായാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്. ഈ സാഹചര്യത്തിലാണ് അശ്വിന്റെ പ്രതികരണം.

ഇഷ്ടതാരത്തെ ടീമിലെടുക്കാത്തതിന്റെ പേരില്‍ മറ്റ് താരങ്ങളെ മോശക്കാരാക്കി ചിത്രീകരിക്കുന്നതെന്ന് തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ അശ്വിന്‍ വ്യക്തമാക്കി. ഇന്ത്യയെ പോലൊരു രാജ്യത്ത് ഒരു ടീമിനെ തിരെഞ്ഞെടുക്കുമ്പോള്‍ പല നിര്‍ണായകതാരങ്ങളും ഒഴിവാക്കപ്പെട്ടേക്കാം. പക്ഷേ നിങ്ങളുടെ ഇഷ്ടതാരം ടീമിലില്ലെന്ന പേരില്‍ മറ്റുള്ളവരെ മോശക്കാരാക്കി ചിത്രീകരിക്കുന്നത്. തിലക് വര്‍മ ഏഷ്യാകപ്പിനുള്ള ടീമില്‍ ഇടം നേടിയത് ആദ്യ പന്ത് മുതല്‍ അയാള്‍ കാണിക്കുന്ന ഇന്‍ഡെന്‍ഡ് കണക്കിലെടുത്താണ്. മധ്യനിരയിലെ ബാക്കപ്പ് താരമാണ് സൂര്യ. ടി20യില്‍ ഇത്രയും മികച്ച റെക്കോര്‍ഡുള്ള സൂര്യയെ പിന്തുണയ്ക്കുന്നതില്‍ എന്ത് തെറ്റാണൂള്ളത്.

ലോകകപ്പ് നേടിയ ക്യാപ്റ്റന്മാരെ എല്ലാവരെയും നോക്കു. മോശം പ്രകടനങ്ങള്‍ നടത്തിയിട്ടും തന്റെ കളിക്കാരുടെ മികവില്‍ വിശ്വാസമര്‍പ്പിച്ചവരാണ് അവരെല്ലാം. അത് ധോനിയായാലും മറ്റാരായാലും. ടി20യിലെ സൂര്യയുടെ പ്രകടനങ്ങള്‍ ഏകദിനത്തിലും അവന് ആവര്‍ത്തിക്കാനാകുമെന്നാണ് ടീം മാനേജ്‌മെന്റ് വിശ്വസിക്കുന്നത്. അശ്വിന്‍ പറഞ്ഞു. ഐപിഎല്ലിന്റെ ഭാഗമായാണ് ഇഷ്ടതാരത്തെ ടീമില്‍ എടുക്കാത്തതില്‍ ആരാധകര്‍ തമ്മിലുള്ള വിമര്‍ശനവും പരിഹാസവുമെല്ലാം വളര്‍ന്നത്. എന്നാല്‍ ഐപിഎല്‍ കഴിഞ്ഞാല്‍ അതെല്ലാം മൂടിവെയ്ക്കു. മുംബൈ താരമായത് കൊണ്ട് സൂര്യ ഇന്ത്യയ്ക്കായി കളിക്കുമ്പോള്‍ അയാളെ പിന്തുണക്കാതിരിക്കാന്‍ മറ്റേതെങ്കിലും ഐപിഎല്‍ ടീമിന്റെ ആരാധകര്‍ക്ക് പറ്റുമോ. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമ്പോള്‍ നമ്മള്‍ അയാള്‍ കളിക്കാനാണ് ആഗ്രഹിക്കുക. അശ്വിന്‍ പറയുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :