ശ്രീലങ്കൻ പര്യടനത്തിൽ രോഹിത്തും കോലിയും പുറത്ത്, കെ എൽ രാഹുലിന് വിശ്രമമെന്ന് റിപ്പോർട്ട്

അഭിറാം മനോഹർ| Last Modified വെള്ളി, 2 ഡിസം‌ബര്‍ 2022 (13:17 IST)
2023ൽ വരാനിരിക്കുന്ന ശ്രീലങ്കൻ പര്യടനം മുതൽ ഇന്ത്യയുടെ ടി20 ടീമിൽ കാര്യമായ മാറ്റങ്ങളുണ്ടായേക്കുമെന്ന് റിപ്പോർട്ട്. ടി20 ടീമിലേക്ക് കോലി,രോഹിത്, ആർ അശ്വിൻ അടക്കമുള്ള സീനിയർ താരങ്ങളെ പരിഗണിക്കില്ലെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. യുവതാരങ്ങളടങ്ങിയ നിരയാകും 2024ലെ ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കായി കളിക്കുക.

ശ്രീലങ്കയ്ക്കെതിരായ പരമ്പര മുതൽ ടി20 ഫോർമാറ്റിൽ സീനിയർ താരങ്ങളെ പരിഗണിക്കില്ലെന്ന തീരുമാനം ടീമിലെ മുതിർന്നതാരങ്ങളെ അറിയിച്ചതായാണ് റിപ്പോർട്ട്. ജനുവരിയിൽ കെ എൽ രാഹുലിൻ്റെ വിവാഹം ഉറപ്പിച്ച പശ്ചാത്തലത്തിൽ ശ്രീലങ്കൻ പര്യടനത്തിൽ താരത്തിന് വിശ്രമം അനുവദിച്ചിട്ടുണ്ട്.

അടുത്ത വർഷം മുതൽ ടി20യിൽ ഹാർദ്ദിക്ക് പാണ്ഡ്യയുടെ കീഴിലാകും ഇന്ത്യ കളിക്കുക. ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനം ഉടനെയുണ്ടാകും. റിഷഭ് പന്ത്, എന്നിവരെയും നേരത്തെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :