ഇതെനിക്ക് മാനേജ്മെൻ്റ് തന്ന ചുമതലയാണ്, പന്തിനെ റിലീസ് ചെയ്തതിൻ്റെ കാരണമറിയില്ല: കെ എൽ രാഹുൽ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 5 ഡിസം‌ബര്‍ 2022 (15:39 IST)
ഏകദിനത്തിൽ വിക്കറ്റ് കീപ്പിങ് തുടരാൻ തനിക്ക് നിർദേശം നൽകിയത് മാനേജ്മെൻ്റാണെന്ന് വ്യക്തമാക്കി കെ എൽ രാഹുൽ. ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തിൽ നാലാം നമ്പറിൽ ബാറ്റിംഗ് ആസ്വദിച്ചെന്നും രാഹുൽ പറഞ്ഞു. മത്സരത്തിൽ ഇന്ത്യ 41.2 ഓവറിൽ 186ന് പുറത്തായപ്പോൾ 70 പന്തിൽ 73 റൺസുമായി രാഹുൽ മാത്രമായിരുന്നു ഇന്ത്യൻ നിരയിൽ തിളങ്ങിയത്. എന്നാൽ കീപ്പിങ്ങിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ താരത്തിനായില്ല.

ഞങ്ങൾ ഒരുപാട് ഏകദിനങ്ങൾ കളിച്ചിട്ടില്ല. 2020-21 കാലഘട്ടത്തിൽ ഞാൻ നാലാം നമ്പറിൽ ബാറ്റ് ചെയ്യുകയും വിക്കറ്റ് കീപ്പിംഗ് കൂടെ ചെയ്യുകയും ചെയ്തിരുന്നു. ഈ റോൾ ഇപ്പോൾ ചെയ്യാൻ മാനേജ്മെൻ്റാണ് എന്നോട് ആവശ്യപ്പെട്ടത്. പന്തിനെ റിലീസ് ചെയ്തതിൻ്റെ കാരണം എനിക്കറിയില്ല. മെഡിക്കൽ ടീമിന് ഒരുപക്ഷേ വിശദീകരണം നൽകാനാകും. തൻ്റെ ഇന്നിങ്ങ്സിൽ സംതൃപ്തനാണെന്നും എങ്കിലും ടീമിന് 230-240 റൺസ് നേടാനാവുമായിരുന്നുവെന്നും രാഹുൽ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :