1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. JP Duminy picks best IPL eleven

എക്കാലത്തെയും മികച്ച ഐപിഎൽ ഇലവനെ തിരഞ്ഞെടുത്ത് ഡുമിനി, ടീമിൽ ധോണിക്ക് സ്ഥാനമില്ല!

ഡുമിനി
കഴിഞ്ഞ സീസണുകളിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ എക്കാലത്തെയും മികച്ച ഐപിഎൽ ഇലവനെ തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം ജെപി ഡുമിനി.റോയൽ ചാലഞ്ചേഴ്‌സ് നായകനായ വിരാട് കോലിയെയാണ് ഡുമിനി ടീമിന്റെ നായകനായി തിരഞ്ഞെടുത്തത്. അതേ സമയം ചെന്നൈ നായകനായ മഹേന്ദ്ര സിംഗ് ധോണിക്ക് ഇലവനിൽ സ്ഥാനം നേടാനായില്ല.
 
വിൻ‌ഡീസ് വെടിക്കെട്ട് താരം ക്രിസ് ഗെയിലും ആഡം ഗിൽക്രിസ്റ്റുമായിരിക്കും ഡുമിനിയുടെ ടീമിലെ ഓപ്പണർമാർ. ഇന്ത്യൻ സൂപ്പർ താരം രോഹിത് ശർമ്മ മൂന്നാമതും വിരാട് കോലി,എ‌ബി‌ ഡിവില്ലിയേഴ്‌സ്,കിറോൺ പൊള്ളാർഡ്,ആന്ദ്രെ റസ്സൽ തുടങ്ങിയവർ യഥാക്രമം 4 മുതൽ 7 വരെ സ്ഥാനങ്ങളിൽ ഇറങ്ങും. അതേസമയം ഓസ്ട്രേലിയൻ താരം ബ്രെറ്റ്‌ലിയും ശ്രീലങ്കയുടെ മലിംഗയുമായിരിക്കും പേസ് ആക്രമണത്തിന് ചുക്കാൻ പിടിക്കുക.സ്പിന്നർമാരായി ദക്ഷിണാഫ്രിക്കയുടെ ഇ‌മ്രാൻ താഹിറിനെയും ലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരനെയുമാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അടുത്ത ലേഖനം
ഐപിഎല്ലിൽ ബുദ്ധിമുട്ടിച്ച 3 ബാറ്റ്സ്മാന്മാർ: വെളിപ്പെടുത്തലുമായി ഹർഭജൻ