1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. New Campaign support to dhoni

അങ്ങനെ പറഞ്ഞുവിടേണ്ട, ധോണിയെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ പുതിയ ക്യാംപെയിൻ

വാർത്തകൾ
മുംബൈ: ഇന്ത്യടെ ഇതിഹാസ നായകൻ എസ് ധോണി വിരമിച്ചു എന്ന വാർത്തകൾക്ക് മറുപടിയുമായി ധോണി ആരാധകർ. 'ധോണി റിട്ടയർസ്' എന്ന ഹാഷ്ടാഗ് കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാറിയിരുന്നു. ഈപ്പോഴിതാ അതിന് മറുപടിയുമായി 'ധോണി നെവർ ടയേർസ്' എന്ന ഹാഷ്ടാഗുമായി ധോണി ആരാധകർ രംഗത്തെത്തിയിരിയ്ക്കുകയാണ്. 
 
ഈ ഹാഷ്ടാഗും ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാറി. ധോണി ഹെറ്റേഴ്സിനെ നേരിടാനാണ് ധോണി സിഎസ്‌കെ ആരാധകർ പുതിയ ക്യാംപെയിനുമായി എത്തിയിരിയ്ക്കുന്നത്. വിലക്കിന് ശേഷം 2018ൽ ഐപിഎല്ലിൽ തിരികീയെത്തി കിരീടം നേരിയത് ഉൾപ്പടെയുള്ള നേട്ടങ്ങൾ അക്കമിട്ടു നിരത്തിക്കൊണ്ടാണ് സിഎസ്‌കെ ആരാധകരുടെ ക്യാംപെയിൻ. ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റൻ എന്ന നിലയിൽ കൈവരിച്ച നേട്ടങ്ങളാണ് മറ്റു ചിലർ പങ്കുവയ്കുന്നത്.    
 
എന്നാൽ ധോണി ഉടൻ വിരമിക്കും എന്നുതന്നെയാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്,
ധോണി ഇനി ഇന്ത്യൻ ടിമിനായി കളിയ്ക്കാൻ ആഗ്രഹിക്കും എന്ന് തോന്നുന്നില്ല എന്ന് ചെന്നൈ സൂപ്പർ കിങ്സിൽ ധോണിയുടെ സഹതാരമായ ഹർഭജൻ സിങ് വെളിപ്പെടുത്തിയിരുന്നു. വിരമിയ്ക്കലിനെ കുറിച്ച് ധോണി അടുത്ത സുഹൃത്തുക്കളോട് പറഞ്ഞതായാണ് തനിയ്ക്ക അറിയാൻ സാധിച്ചത് എന്നായിരുന്നു ഭാജിയുടെ പ്രതികരണം. അതേസമയം ധോണി ഫോമിൽ മടങ്ങിയെത്തിയെങ്കിൽ ഇന്ത്യയ്ക്കായി കളീയ്ക്കണം എന്ന് നിശ്ചിത ഓവർ ക്രിക്കറ്റിൽ ഇന്ത്യയുടെ ഉപനായകൻ രോഹിത് ശർമ തുറന്നുപറഞ്ഞിരുന്നു. 
About Writer
വെബ്ദുനിയ ലേഖകൻ