ടി20 ലോകകപ്പ്: ആരെല്ലാം സെമി കളിക്കും, പ്രവചനവുമായി സച്ചിൻ

അഭിറാം മനോഹർ| Last Modified ബുധന്‍, 19 ഒക്‌ടോബര്‍ 2022 (18:48 IST)
ടി20 ലോകകപ്പ് സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഇന്ത്യയുടെ ഇതിഹാസതാരം ടെൻഡുൽക്കർ. ഇന്ത്യ കിരീടം നേടണമെന്നാണ് ആഗ്രഹമെന്നും പാകിസ്ഥാൻ,ഓസ്ട്രേലിയ, ഇംഗ്ലണ്ട് ടീമുകൾക്കൊപ്പം ഇന്ത്യയും സെമിയിൽ എത്തുമെന്നും സച്ചിൻ പറഞ്ഞു.

ഇന്ത്യ ചാമ്പ്യന്മാരാകണമെന്നാണ് ആഗ്രഹം.
പാകിസ്ഥാൻ,ഓസ്ട്രേലിയ, ഇംഗ്ലണ്ട് ടീമുകൾക്കൊപ്പം ഇന്ത്യയും സെമിയിൽ എത്തുമെന്നാണ് ഞാൻ കരുതുന്നത്. ന്യൂസിലൻഡും ദക്ഷിണാഫ്രിക്കയുമാകും ടൂർണമെൻ്റിലെ കറുത്തകുതിരകൾ. ഒക്ടോബർ മാസത്തെ ദക്ഷിണാഫ്രിക്കയിലെ സാഹചര്യങ്ങളാണ് ഓസീസിലുള്ളത്. അത് ദക്ഷിണാഫ്രിക്കയ്ക്ക് ഗുണം ചെയ്യുമെന്നും സച്ചിൻ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :