'സഞ്ജുവിനെയോ അഭിഷേകിനെയോ അനുകരിക്കുകയല്ല ഗില്‍ ചെയ്യേണ്ടത്'; നിര്‍ദേശവുമായി ഇന്ത്യയുടെ മുന്‍താരം

Shubman Gill, Gautam Gambhir, Shubman Gill Gautam Gambhir Captaincy, ശുഭ്മാന്‍ ഗില്‍, ഗൗതം ഗംഭീര്‍, ഗില്‍ ഗംഭീര്‍
Shubman Gill and Gautam Gambhir
രേണുക വേണു| Last Modified ബുധന്‍, 10 ഡിസം‌ബര്‍ 2025 (15:03 IST)

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ബാറ്റിങ്ങില്‍ നിരാശപ്പെടുത്തിയ ശുഭ്മാന്‍ ഗില്ലിനു ഉപദേശവുമായി ഇന്ത്യയുടെ മുന്‍ താരം ഇര്‍ഫാന്‍ പത്താന്‍. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാന്‍ ഗില്‍ ശ്രമിക്കണമെന്നും മറ്റുള്ളവരെ അനുകരിക്കരുതെന്നും പത്താന്‍ പറഞ്ഞു.

' ശുഭ്മാന്‍ ഗില്ലിന്റെ റോള്‍ എന്താണെന്നതാണു ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. അഭിഷേക് ശര്‍മ കളിക്കുന്ന ശൈലിയില്‍ കളിക്കാനാണ് ഗില്‍ ശ്രമിക്കുന്നത്. ആദ്യ ബോളില്‍ തന്നെ ഫോറടിച്ചു, പിന്നാലെ സ്റ്റെപ്പ് ഔട്ട് ചെയ്തു കളിക്കാന്‍ ശ്രമിച്ചു. ഒരു പേസറെ സ്റ്റെപ്പ് ഔട്ട് കളിക്കാന്‍ ശ്രമിച്ച് ഗില്‍ ഇതുവരെ ടി20 ഫോര്‍മാറ്റില്‍ പുറത്തായിട്ടില്ല. സഞ്ജു സാംസണോ അഭിഷേക് ശര്‍മയോ കളിക്കുന്ന പോലെ കളിക്കുകയല്ല ഗില്‍ ചെയ്യേണ്ടത്. ഗില്ലിനു ഗില്ലിന്റേതായ ശൈലിയുണ്ട്,'

' ഇന്ത്യയുടെ നായകനും ടീമില്‍ സ്ഥാനം ഉറപ്പിച്ച താരവുമാണ് ഗില്‍. സഞ്ജു സാംസണെ പോലെ തുടക്കം മുതല്‍ ആക്രമിച്ചു കളിക്കുകയാണ് ഗില്‍. കൂടുതല്‍ ആക്രമിച്ചു കളിക്കുന്ന ശൈലിയിലേക്ക് ഗില്‍ പോയിരിക്കുന്നു. സ്വന്തം ശൈലിയില്‍ കളിച്ചു റണ്‍സ് നേടാന്‍ ഗില്‍ ശ്രമിച്ചാല്‍ മതി,' പത്താന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :