അനുബന്ധ വാര്‍ത്തകള്‍
- ബുമ്ര ടെസ്റ്റ് മാത്രം കളിച്ചാൽ മതിയോ?, ഇതെന്ത് വർക്ക് ലോഡ് മാനേജ്മെൻ്റ് ?, വിമർശനവുമായി സഞ്ജയ് മഞ്ജരേക്കർ
- അവർ ക്യാപ്റ്റന്മാരായപ്പോൾ ഞാൻ എൻ്റെ 100 ശതമാനവും നൽകി, എനിക്ക് പക്ഷേ അത് തിരിച്ച് കിട്ടിയില്ല: മുംബൈയിൽ മാനസികമായി തകർന്നെന്ന് ഹാർദ്ദിക്
- ഹാര്‍ദ്ദികിന്റെ പകരം ബുമ്ര നായകനായേക്കും, സൂര്യയ്ക്ക് സാധ്യത കുറവ്
- അഫ്ഗാൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും, ഏകദിനത്തിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ സഞ്ജു
- ഇനി ലക്ഷ്യം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ, ബുമ്രയെ ടെസ്റ്റിൽ മാത്രം കളിപ്പിക്കാൻ ബിസിസിഐ നീക്കം
ICC Test Rankings : ടെസ്റ്റ് റാങ്കിങ്ങിലെ റൂട്ടിന്റെ ഒന്നാം സ്ഥാനത്തിന് ഇളക്കം, പുതിയ അവകാശി, നേട്ടമുണ്ടാക്കി ശുഭ്മാന്‍ ഗില്‍
ജോ റൂട്ടിന് 851 റേറ്റിങ് പോയിന്റുകളാണുള്ളത്.
ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഇംഗ്ലണ്ട് താരം ജോ റൂട്ടിന് ഒന്നാം സ്ഥാനം നഷ്ടമായി. ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിങ്ങ്സുകളില്‍ നിന്നായി 1,8 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്കോര്‍. ഇതോടെ 2 സ്ഥാനങ്ങള്‍ പിന്നോട്ട് പോയ റൂട്ട് മൂന്നാം സ്ഥാനത്തേക്ക് വീണു. ഇംഗ്ലണ്ടിന്റെ വൈറ്റ് ബോള്‍ ക്യാപ്റ്റന്‍ കൂടിയായ ഹാരി ബ്രൂക്കാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്. ലോര്‍ഡ്സ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്ങ്സില്‍ 56 റണ്‍സുമായി ബ്രൂക്ക്സ് തിളങ്ങിയിരുന്നു. 869 റേറ്റിങ് പോയന്റാണ് ബ്രൂക്കിനുള്ളത്. 853 റേറ്റിങ് പോയന്റുമായി ഓസീസിന്റെ ട്രാവിസ് ഹെഡാണ് രണ്ടാം സ്ഥാനത്ത്. ജോ റൂട്ടിന് 851 റേറ്റിങ് പോയിന്റുകളാണുള്ളത്.
അഫ്ഗാനിസ്ഥാനെതിരെ സെഞ്ചുറി പ്രകടനവുമായി തിളങ്ങിയതോടെ ഇന്ത്യയുടെ ശുഭ്മാന്‍ ഗില്ലാണ് റാങ്കിങ്ങില്‍ ഇന്ത്യന്‍ താരങ്ങളില്‍ ഒന്നാമതുള്ള ബാറ്റര്‍. 743 റേറ്റിങ് പോയിന്റുകളോടെ ഗില്‍ പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. അഫ്ഗാനെതിരെ 24 റണ്‍സ് മാത്രം നേടി നിരാശപ്പെടുത്തിയ യശ്വസി ജയ്സ്വാള്‍ പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്. 81 റണ്‍സ് നേടിയ റിഷഭ് പന്ത് ഒരു സ്ഥാനം മെച്ചപ്പെടുത്തി പന്ത്രണ്ടാം സ്ഥാനത്താണ്.
ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യയുടെ ജസ്പ്രീത് ബുമ്രയാണ് ഒന്നാം സ്ഥാനത്ത്. 870 റേറ്റിംഗ് പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള ബുമ്രയ്ക്ക് പിന്നിലായി 838 റേറ്റിംഗ് പോയന്റുള്ള ഓസ്ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടാം സ്ഥാനത്താണ്.ALSO READ: ബാബർ അസമും ഷഹീൻ അഫ്രിദിയും പുറത്ത്; ഏഷ്യൻ ഗെയിംസിനായി യുവസംഘത്തെ പ്രഖ്യാപിച്ച് പാകിസ്താൻ