1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Jasprit Bumrah likely to return to Team India

ജസ്പ്രീത് ബുംറ തിരിച്ചെത്തുന്നു; ഏഷ്യാ കപ്പും ലോകകപ്പും കളിക്കും

Jasprit Bumrah likely to return to Team India
ഇന്ത്യന്‍ പേസ് നിരയുടെ വജ്രായുധം ജസ്പ്രീത് ബുംറ തിരിച്ചെത്തുന്നു. ഏഷ്യാ കപ്പും ഏകദിന ലോകകപ്പും ബുംറ കളിക്കും. പരുക്കില്‍ നിന്ന് മുക്തനായ ബുംറ ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ബൗളിങ് പരിശീലനം ആരംഭിച്ചു.

നെറ്റ്‌സില്‍ തുടര്‍ച്ചയായി പന്തെറിയാന്‍ താരത്തിനു സാധിക്കുന്നുണ്ട്. ക്രിക്കറ്റ് അക്കാദമിയില്‍ നിന്ന് ഫിറ്റ്‌നെസ് ക്ലിയറന്‍സ് പൂര്‍ത്തിയായാല്‍ ബുംറ ഇന്ത്യന്‍ ടീമിനൊപ്പം ചേരും. അയര്‍ലന്‍ഡിനെതിരായ പരമ്പരയില്‍ ഇന്ത്യന്‍ സ്‌ക്വാഡില്‍ ബുംറ ഉണ്ടാകുമെന്നാണ് വിവരം.
 
ട്വന്റി 20 ലോകകപ്പ്, ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ തുടങ്ങി നിര്‍ണായക ടൂര്‍ണമെന്റുകളെല്ലാം ബുംറയ്ക്ക് നേരത്തെ നഷ്ടമായിരുന്നു. പരുക്കിനെ തുടര്‍ന്ന് കഴിഞ്ഞ പത്ത് മാസമായി ബുംറ ഇന്ത്യന്‍ ടീമില്‍ കളിച്ചിട്ടില്ല. 
 
അടുത്ത ലേഖനം
Asia Cup 2023: ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ സാധ്യത സ്‌ക്വാഡ് ഇങ്ങനെ, സഞ്ജുവിന്റെ കാര്യം തുലാസില്‍