1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Started enjoying myself heartbreaking comments from prithvi shaw

എനിക്കിപ്പോൾ സുഹൃത്തുക്കളില്ല, പുറത്തിറങ്ങിയാൽ ആളുകളിൽ നിന്നും മോശം പെരുമാറ്റമുണ്ടാകുന്നു: പൃഥ്വി ഷാ

Prithvi shaw
ഒരുക്കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയെന്നും വണ്ടര്‍ കിഡ് എന്നും വിശേഷണങ്ങള്‍ സ്വന്തമാക്കിയ താരമാണ് പൃഥ്വി ഷാ. തന്റെ പത്തൊമ്പതാം വയസ്സില്‍ തന്നെ ടെസ്റ്റ് ടീമില്‍ കളിച്ച താരം അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ചുറി സ്വന്തമാക്കി തന്റെ വിശേഷണങ്ങളോട് നീതി പുലര്‍ത്തിയിരുന്നു. എന്നാല്‍ അധികം വൈകാതെ തന്നെ മോശം ഫോമിനെയും ഫിറ്റ്‌നസിനെയും തുടര്‍ന്ന് താരം ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താകുകയും ചെയ്തു. 2021 ജൂലൈ 25നാണ് താരം അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര മത്സരത്തില്‍ കളിച്ചത്.
 
ഇപ്പോഴിതാ ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായതിലുള്ള തന്റെ നിരാശ വ്യക്തമാക്കിയിരിക്കുകയാണ് താരം. എന്തുകാരണത്താലാണ് താന്‍ ടീമില്‍ നിന്നും പുറത്തായതെന്ന് അറിയില്ലെന്ന് 23കാരനായ താരം പറയുന്നു. ഫിറ്റ്‌നസാണ് പലരും പ്രശ്‌നമായി പറയുന്നത്. എന്നാല്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നിന്നും ഞാന്‍ കായികക്ഷമത വീണ്ടെടുക്കുകയും എല്ലാ ടെസ്റ്റുകളും പാസാകുകയും ചെയ്തു. ടീമിലേക്ക് വീണ്ടും തിരെഞ്ഞെടുക്കപ്പെട്ടെങ്കിലും കളിക്കാനുള്ള അവസരം ലഭിച്ചില്ല. കരിയറിലെ പറ്റി ഓര്‍ക്കുമ്പോള്‍ നിരാശ മാത്രമാണ് എനിക്കുള്ളത്. പൃഥ്വി പറയുന്നു.
 
എനിക്കിപ്പോള്‍ സുഹൃത്തുക്കളില്ല. പുറത്തിറങ്ങിയാല്‍ ആളുകളില്‍ നിന്ന് മോശം പെരുമാറ്റമുണ്ടാകുന്നു. അവരത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാക്കും. അതിനാല്‍ തന്നെ ഭക്ഷണം കഴിക്കാന്‍ പോലും ഞാന്‍ തനിച്ചാണ് പോകുന്നത്. ഒറ്റയ്ക്കിരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതെനിക്ക് ആസ്വദിക്കാന്‍ കഴിയുന്നു. ആളുകള്‍ എന്നെ പറ്റി പലതും പറയുന്നു. എന്നാല്‍ എന്നെ അറിയാവുന്നവര്‍ക്ക് എന്നെ മനസിലാകും. വളരെ ചുരുക്കം സുഹൃത്തുക്കളെ എനിക്കുള്ളു. അവരോട് പോലും ഞാന്‍ എല്ലാ കാര്യങ്ങളും പങ്കിടാറില്ല. പേടിയാണ്. പൃഥ്വി ഷാ പറഞ്ഞു.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ജസ്പ്രീത് ബുംറ തിരിച്ചെത്തുന്നു; ഏഷ്യാ കപ്പും ലോകകപ്പും കളിക്കും