Lord's Test: ബുംറ തിരിച്ചെത്തും, പ്രസിദ്ധ് പുറത്ത്; ലോര്‍ഡ്‌സില്‍ ഇന്ത്യ ഇറങ്ങുക തീപ്പൊരി ബൗളിങ് ലൈനപ്പുമായി

ബുംറ തിരിച്ചെത്തുന്നതോടെ ബൗളിങ് നിര കൂടുതല്‍ കരുത്തുള്ളതാകും

Jasprit Bumrah cricket news,Ravi Shastri on Jasprit Bumrah,ജസ്പ്രീത് ബുമ്രയ്ക്ക് പിന്തുണയില്ലെന്ന് രവി ശാസ്ത്രി,രവി ശാസ്ത്രിയുടെ വിമർശനം,ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര
Jasprit Bumrah
Lord's| രേണുക വേണു| Last Modified തിങ്കള്‍, 7 ജൂലൈ 2025 (09:26 IST)

Lord's Test: ഇംഗ്ലണ്ട് പര്യടനത്തിലെ മൂന്നാം ടെസ്റ്റിനായി ഇന്ത്യ ലോര്‍ഡ്‌സില്‍ ഇറങ്ങുക തീപ്പൊരി ബൗളിങ് ലൈനപ്പുമായി. സൂപ്പര്‍താരം പ്ലേയിങ് ഇലവനില്‍ തിരിച്ചെത്തും.

ബുംറ തിരിച്ചെത്തുന്നതോടെ ബൗളിങ് നിര കൂടുതല്‍ കരുത്തുള്ളതാകും. മുഹമ്മദ് സിറാജും ആകാശ് ദീപുമായിരിക്കും ബുംറയ്ക്കു കൂട്ടായി പേസ് നിരയില്‍ ഉണ്ടാകുക. പ്രസിദ്ധ് കൃഷ്ണ പുറത്തിരിക്കും. ബാറ്റിങ് നിരയില്‍ മാറ്റമുണ്ടാകില്ല.

സാധ്യത ഇലവന്‍: യശസ്വി ജയ്‌സ്വാള്‍, കെ.എല്‍.രാഹുല്‍, കരുണ്‍ നായര്‍, ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത്, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്

ജൂലൈ 10 മുതല്‍ 14 വരെയാണ് ലോര്‍ഡ്‌സ് ടെസ്റ്റ്. നിലവില്‍ പരമ്പര 1-1 എന്ന നിലയിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :