Jasprit Bumrah: 'അധികം പണിയെടുപ്പിക്കാന്‍ പറ്റില്ല'; ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് ബുംറയ്ക്കു നഷ്ടമായേക്കും

മാത്രമല്ല, മൂന്നാം ടെസ്റ്റിനു ശേഷം ബുംറ നാട്ടിലേക്ക് മടങ്ങുകയും ചെയ്യും

Jasprit Bumrah, Jasprit Bumrah to miss second Test, Bumrah Workload, Bumrah rest, ജസ്പ്രിത് ബുംറ, ബുംറയ്ക്കു വിശ്രമം, രണ്ടാം ടെസ്റ്റില്‍ ബുംറ കളിക്കില്ല
Jasprit Bumrah
London| രേണുക വേണു| Last Modified വ്യാഴം, 26 ജൂണ്‍ 2025 (17:09 IST)

Jasprit Bumrah: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ പേസര്‍ കളിച്ചേക്കില്ല. ജൂലൈ രണ്ടിനു എഡ്ജ്ബാസ്റ്റണില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ബുംറയെ പുറത്തിരുത്താനാണ് ഇന്ത്യയുടെ തീരുമാനം.

ജോലിഭാരത്തെ തുടര്‍ന്നാണ് ബുംറയ്ക്കു വിശ്രമം അനുവദിക്കുന്നതെന്നും ജൂലൈ പത്തിനു ലണ്ടനില്‍ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റില്‍ താരം കളിക്കുമെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒന്നാം ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സുകളിലുമായി 44 ഓവര്‍ എറിഞ്ഞ ബുംറ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ഒന്നാം ഇന്നിങ്‌സിലാണ് താരം അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. മത്സരത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റിനു തോല്‍വി വഴങ്ങി.

മാത്രമല്ല, മൂന്നാം ടെസ്റ്റിനു ശേഷം ബുംറ നാട്ടിലേക്ക് മടങ്ങുകയും ചെയ്യും. അവസാന രണ്ട് ടെസ്റ്റുകളില്‍ ബുംറയ്ക്കു വിശ്രമം അനുവദിക്കാന്‍ ഇന്ത്യ നേരത്തെ തീരുമാനിച്ചതാണ്. ബുംറയുടെ അസാന്നിധ്യത്തില്‍ അര്‍ഷ്ദീപ് സിങ് ആയിരിക്കും ഇന്ത്യയുടെ പേസ് യൂണിറ്റില്‍ അംഗമാകുക.
ഏറ്റവും മികച്ച പേസറെ പുറത്തിരുത്തി ഇന്ത്യ എങ്ങനെ കളിക്കുമെന്നാണ് ആരാധകരുടെ ആശങ്ക



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :