അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യയ്ക്ക് ആശ്വസിക്കാം, ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ബുമ്ര കളിച്ചേക്കും
- സച്ചിനും കോലിയ്ക്കും കിട്ടുന്ന ആദരവ് അർഹിക്കുന്ന താരമാണ് ബുമ്ര, നിർഭാഗ്യവശാൽ അത് ലഭിക്കുന്നില്ല: ആർ അശ്വിൻ
- India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്മേല് കുരു !
- ആദ്യ ടെസ്റ്റിൽ ജയ്സ്വാൾ അടിച്ചെടുത്തത് 105 റൺസ്, 4 ക്യാച്ചുകൾ വിട്ടതോടെ ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത് 165 റൺസ്!
- Jasprit Bumrah: 'അധികം പണിയെടുപ്പിക്കാന്‍ പറ്റില്ല'; ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് ബുംറയ്ക്കു നഷ്ടമായേക്കും
India vs England, 2nd Test Predicted 11: ബുംറയ്ക്കു പകരം അര്‍ഷ്ദീപ്, താക്കൂറും പുറത്തേക്ക്; സാധ്യത ഇലവന്
India vs England: ഒന്നാം ടെസ്റ്റിനു ശേഷം ബുംറയ്ക്കു വിശ്രമം അനുവദിക്കാന്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്
India vs England, 2nd Test Predicted 11: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനു ഇന്ത്യ ഇറങ്ങുക ജസ്പ്രിത് ബുംറയില്ലാതെ. ജൂലൈ രണ്ട് (ബുധന്‍) മുതല്‍ എഡ്ജ്ബാസ്റ്റണിലാണ് ഇന്ത്യ - ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ്.
ഒന്നാം ടെസ്റ്റിനു ശേഷം ബുംറയ്ക്കു വിശ്രമം അനുവദിക്കാന്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. ബുംറയ്ക്കു പകരം രണ്ടാം ടെസ്റ്റില്‍ അര്‍ഷ്ദീപ് സിങ് കളിക്കും. മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും ബൗളിങ് നിരയില്‍ തുടരും.
ഒന്നാം ടെസ്റ്റില്‍ നിരാശപ്പെടുത്തിയ ശര്‍ദുല്‍ താക്കൂറിനെ എഡ്ജ്ബാസ്റ്റണില് പുറത്തിരുത്തും. പകരം ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിക്കും. രവീന്ദ്ര ജഡേജയ്ക്കു പകരം കുല്‍ദീപ് യാദവിനെ കളിപ്പിക്കുമോ എന്ന ചോദ്യത്തിനാണ് ഇനി ഉത്തരം ലഭിക്കേണ്ടത്.
സാധ്യത ഇലവന്: യശസ്വി ജയ്സ്വാള്‍, കെ.എല്‍.രാഹുല്‍, സായ് സുദര്ശന്, ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത്, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ/കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ