സച്ചിനും കോലിയ്ക്കും കിട്ടുന്ന ആദരവ് അർഹിക്കുന്ന താരമാണ് ബുമ്ര, നിർഭാഗ്യവശാൽ അത് ലഭിക്കുന്നില്ല: ആർ അശ്വിൻ

Bumrah defends teammates,Jasprit Bumrah on dropped catch,India cricket team fielding,Bumrah reaction to catch drop, ഇന്ത്യൻ ഫീൽഡിങ്, പ്രതികരിച്ച് ബുമ്ര, ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ്
Bumrah
അഭിറാം മനോഹർ|
എക്കാലവും മികച്ച ബാറ്റര്‍മാരെ കൊണ്ട് സമ്പന്നമായിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് എക്കാലവും ആഗ്രഹിച്ചത് മഗ്രാത്തിനെയും വസീം അക്രമിനെയും വഖാര്‍ യൂനിസിനെയും ഷോണ്‍ പൊള്ളാക്കിനെയും പോലെ പന്തെറിയുന്ന മികച്ച ബൗളര്‍മാര്‍ക്കായാണ്. ഏറെക്കാലങ്ങള്‍ക്ക് ശേഷം ഈ സ്വപ്നം സാധ്യമായി മാറിയത് ജസ്പ്രീത് ബുമ്രയുടെ വരവോടെയാണ്. ഇന്ത്യന്‍ ബൗളിങ്ങിനെ ഒറ്റയ്ക്ക് ചുമക്കാന്‍ സാധിക്കുന്ന ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റിന്റെ സൂപ്പര്‍ താരമാണ്. മറ്റ് ബൗളര്‍മാര്‍ക്ക് ലഭിക്കുന്നതിലും അധികം ബഹുമാനം ലഭിക്കുന്നുണ്ടെങ്കിലും സച്ചിനും കോലിയ്ക്കും രോഹിത്തിനുമെല്ലാം ലഭിക്കുന്ന ബഹുമാനം ബുമ്രയ്ക്ക് ലഭിക്കുന്നില്ലെന്നാണ് മുന്‍ ഇന്ത്യന്‍ സ്പിന്നറായ രവിചന്ദ്ര അശ്വിന്‍ പറയുന്നത്. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് അശ്വിന്‍ ഇക്കാര്യം പറഞ്ഞത്.

ജസ്സിയെ പറ്റി പല തവണ ഞാന്‍ പറഞ്ഞിട്ടുണ്ട്. മാര്‍ക്കറ്റിങ്ങിന് വേണ്ടി എനിക്ക് പറയേണ്ട കാര്യമില്ല. പക്ഷേ ഒരു കാര്യം പറയാം അവന്‍ ഫാബുലസ് പ്ലെയറാണ്. സച്ചിനും കോലിയ്ക്കും രോഹിത്തിനും കിട്ടുന്ന ആദരവ് അവനും ലഭിക്കണം. ബൗളര്‍മാര്‍ക്ക് ഇന്ത്യയില്‍ ലഭിക്കുന്നതില്‍ കൂടുതല്‍ സ്‌നേഹവും ആദരവും ബുമ്രയ്ക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍ അത് പോര. ഞാന്‍ ബുമ്രയുടെ ഏറ്റവും വലിയ ഫാനാണ്. ചിലപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയോട് ഇക്കാര്യത്തില്‍ മത്സരിക്കേണ്ടി വന്നേക്കാം. അശ്വിന്‍ തമാശയായി പറഞ്ഞു.

ബുമ്രയെ എതിരാളികള്‍ ഭയപ്പെടാന്‍ കാരണം അയാളുടെ കൃത്യതയാണ്.അവന്റെ ആക്ഷന്‍ വേറിട്ടതാകാം. എന്നാല്‍ അവന്റെ എക്‌സിക്യൂഷന്‍ വേറെ തലത്തിലാണ്. ജോ റൂട്ടിനെ പുറത്താക്കിയത് നോക്കു.ആ ഷോട്ട് റൂട്ട് കളിക്കുന്നത് ബൗള്‍ ഇന്‍സ്വിങ് ചെയ്യുമോ എന്ന് സംശയിച്ചുകൊണ്ടാണ്. സാക് ക്രൗളിയെ പുറത്താക്കിയ ആ പന്ത് കണ്ടോ?, പെര്‍ഫെക്ട് ഡെലിവറി.ഇതെല്ലാം ചെയ്യാന്‍ അവന്‍ തന്റെ ശരീരം ഒരുക്കുന്ന രീതിയും അവന്റെ റിസ്റ്റ് പോസിഷന്‍ എന്നിവ അത്ഭുതപ്പെടുത്തുന്നതാണ്. ഇത് അത്ര എളുപ്പം ചെയ്യുന്ന കാര്യങ്ങള്‍ അല്ല. അതിന് കഠിനപ്രവൃത്തിയും സമര്‍പ്പണവും ആവശ്യമാണ്. അതിനാല്‍ തന്നെ ജസ്സിക്കൊപ്പം കളിക്കാനായി എന്ന് അഭിമാനത്തോടെ പറയുന്ന വ്യക്തിയാണ് ഞാന്‍. അശ്വിന്‍ പറഞ്ഞു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :