'എന്താണ് സംഭവിച്ചത് !' സ്തബ്ധനായി കോലി, പത്ത് വിക്കറ്റ് നേടിയ സന്തോഷത്തില്‍ ജിമ്മി (വീഡിയോ)

രേണുക വേണു| Last Modified വ്യാഴം, 5 ഓഗസ്റ്റ് 2021 (19:42 IST)
ആ വിക്കറ്റ് നേടിയതിനു ശേഷം ഇംഗ്ലണ്ട് താരങ്ങളുടെ ആഹ്ലാദപ്രകടനം കണ്ടാല്‍ ആര്‍ക്കായാലും സംശയം തോന്നും. മത്സരം ജയിച്ച പോലെയായിരുന്നു ഇംഗ്ലണ്ട് താരങ്ങള്‍ മതിമറന്ന് ആഹ്ലാദിച്ചത്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും അജയനായി നില്‍ക്കുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ വിക്കറ്റാണ് ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.
ജെയിംസ് ആന്‍ഡേഴ്‌സണ്‍ ആണ് വിരാട് കോലിയെ പുറത്താക്കിയത്, അതും ഗോള്‍ഡന്‍ ഡക്ക് ! നേരിട്ട ആദ്യ പന്തില്‍ തന്നെ കോലി പുറത്താകുകയായിരുന്നു. ഓഫ് സ്റ്റംപിന് പുറത്തേക്ക് ആന്‍ഡേഴ്‌സണ്‍ എറിഞ്ഞ പന്ത് ജഡ്ജ് ചെയ്യാന്‍ ഇന്ത്യന്‍ നായകന് സാധിച്ചില്ല. കോലിയുടെ ബാറ്റില്‍ നിന്ന് എഡ്ജ് എടുത്ത് പന്ത് നേരെ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറുടെ കൈകളിലേക്ക്. കോലിയുടെ വിക്കറ്റ് നേടിയത് ആന്‍ഡേഴ്‌സണ്‍ മതിമറന്ന് ആഘോഷിക്കുന്ന വീഡിയോ ഇംഗ്ലണ്ട് ക്രിക്കറ്റ് തങ്ങളുടെ ഔദ്യോഗിക അക്കൗണ്ടില്‍ ട്വീറ്റ് ചെയ്തു.

ട്രെന്‍ഡ് ബ്രിഡ്ജിനെ ആവേശത്തിലാഴ്ത്തിയ നിമിഷങ്ങള്‍ എന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. മൈതാനത്ത് വലിയ ആവേശത്തോടെയാണ് ആന്‍ഡേഴ്‌സണ്‍ ഈ വിക്കറ്റ് നേടിയ ശേഷം ആഹ്ലാദപ്രകടനം നടത്തിയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :