അനുബന്ധ വാര്‍ത്തകള്‍
- ഐസിസി ടെസ്റ്റ് റാങ്കിംഗ് ജയ്സ്വാളിന് നേട്ടം, ബൗളർമാരിൽ അശ്വിൻ ഒന്നാമത്
- കിടിലം! പുത്തന്‍ ലുക്കില്‍ മഡോണ സെബാസ്റ്റ്യന്‍
- ദുലീപ് ട്രോഫി ടീമിൽ മാറ്റം, ജഡേജയ്ക്ക് പിന്നാലെ 2 താരങ്ങളെ കൂടി ഒഴിവാക്കി
- ഇങ്ങനെയുമുണ്ടോ നാണക്കേട്!, റാവൽപിണ്ടിയിൽ പാകിസ്ഥാനെ "പിണ്ടി"യാക്കി കടുവകൾ, ടെസ്റ്റിൽ പാകിസ്ഥാനെ തകർത്തത് 10 വിക്കറ്റിന്
- ശ്രീലങ്ക-ന്യൂസിലന്‍ഡ് ടെസ്റ്റ് ആറ് ദിവസം; കാരണം ഇതാണ് !
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ടെസ്റ്റ് പ്ലെയർ, കോലിയെ വാനോളം പുകഴ്ത്തി ജെയിംസ് ആൻഡേഴ്സൺ
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ വിരാട് കോലി- ജെയിംസ് ആന്‍ഡേഴ്‌സണ്‍ പോരാട്ടം സുപ്രസിദ്ധമാണ്. ഇംഗ്ലണ്ടില്‍ നടന്ന പര്യടനത്തില്‍ ആന്‍ഡേഴ്‌സണെതിരെ തുടര്‍ച്ചയായി പരാജയപ്പെട്ട കോലി ഒരു സമയത്ത് വലിയ സമ്മര്‍ദ്ദത്തില്‍ വീണതായി പിന്‍കാലത്ത് കോലി തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഒരു പര്യടനത്തില്‍ തീര്‍ത്തും നിരാശപ്പെടുത്തിയെങ്കിലും പിന്നീട് ശക്തമായി തിരിച്ചുവരാന്‍ കോലിയ്ക്ക് സാധിച്ചിരുന്നു.
ഇപ്പോഴിതാ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച സാഹചര്യത്തില്‍ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച താരം ആരെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആന്‍ഡേഴ്‌സണ്‍. മൈതാനത്തെ തന്റെ എതിരാളിയായിരുന്ന കോലിയുടെ പേരാണ് ആന്‍ഡേഴ്‌സണ്‍ ഉത്തരമായി പറഞ്ഞത്. ടെസ്റ്റില്‍ കോലിയെ പോലെ മികച്ച താരത്തെ താന്‍ കണ്ടിട്ടില്ലെന്നും ടെസ്റ്റില്‍ ചേസിങ്ങില്‍ രണ്ടാമതായി ബാറ്റ് ചെയ്ത് സ്‌കോര്‍ ഉയര്‍ത്തി മത്സരം ഫിനിഷ് ചെയ്യുന്നതില്‍ കോലി കേമനാണെന്നും ആന്‍ഡേഴ്‌സണ്‍ വ്യക്തമാക്കി.
ടെസ്റ്റില്‍ വിരാടിന്റെ റെക്കോര്‍ഡ് തികച്ചും അസാധാരണമാണ്. അവനെപോലെ കളിക്കുന്ന ഒരു താരം ടെസ്റ്റ് ചരിത്രത്തില്‍ മറ്റാരെങ്കിലും ഉണ്ടോ എന്ന് എനിക്കറിയില്ല. രണ്ടാം ഇന്നിങ്ങ്‌സില്‍ കോലി നേടിയ സെഞ്ചുറികളുടെ എണ്ണം മറികടക്കുക എളുപ്പമല്ല. അവന്റെ ആത്മവിശ്വാസം അത്രയും വലുതാണ് ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.