ബാറ്റിങ്ങിലും രക്ഷകനായി ജഡേജ; ഇന്ത്യക്ക് മികച്ച ലീഡ്

രേണുക വേണു| Last Modified ശനി, 11 ഫെബ്രുവരി 2023 (10:40 IST)

നാഗ്പൂര്‍ ടെസ്റ്റില്‍ പിടിമുറുക്കി ഇന്ത്യ. ഒന്നാം ഇന്നിങ്‌സ് ലീഡ് 175 കടന്നു. സെഞ്ചുറി നേടി പുറത്തായ രോഹിത് ശര്‍മയ്ക്ക് പിന്നാലെ രവീന്ദ്ര ജഡേജയും അക്ഷര്‍ പട്ടേലും ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തു. ജഡേജയും അക്ഷര്‍ പട്ടേലും അര്‍ധ സെഞ്ചുറി നേടി.

ബൗളിങ്ങില്‍ മികവ് പുലര്‍ത്തിയതിനു പിന്നാലെയാണ് ജഡേജ ബാറ്റിങ്ങിലും ഇന്ത്യയുടെ രക്ഷകനായത്. ഒന്നാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നേടിയ ജഡേജ 185 പന്തില്‍ 70 റണ്‍സെടുത്ത് മികച്ച ഓള്‍റൗണ്ടര്‍ മികവ് പുറത്തെടുത്തു. ഒന്‍പത് ഫോര്‍ സഹിതമാണ് ജഡേജ 70 റണ്‍സെടുത്തത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :