അയാളെ ടെസ്റ്റ് ക്രിക്കറ്റിന് കൊള്ളില്ല, സര്‍ഫറാസ് ഖാനെ പോലുള്ളവര്‍ പുറത്തുണ്ടല്ലോ; സൂര്യകുമാറിനെതിരെ ആരാധകര്‍

രേണുക വേണു| Last Modified ശനി, 11 ഫെബ്രുവരി 2023 (08:48 IST)

ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ സൂര്യകുമാര്‍ യാദവിനെ ഉള്‍പ്പെടുത്തിയ സെലക്ടര്‍മാരുടെ തീരുമാനം മണ്ടത്തരമെന്ന് ആരാധകര്‍. നാഗ്പൂര്‍ ടെസ്റ്റില്‍ സൂര്യ അതിവേഗം പുറത്തായതിനു പിന്നാലെയാണ് വിമര്‍ശനം ശക്തമായിരിക്കുന്നത്. വെറും എട്ട് റണ്‍സെടുത്താണ് സൂര്യകുമാര്‍ പുറത്തായത്.

മികച്ച ഓപ്ഷനുകള്‍ പുറത്തുള്ളപ്പോള്‍ ആണ് സൂര്യകുമാറിനെ പോലൊരു ട്വന്റി 20 ബാറ്ററെ ടെസ്റ്റ് പോര്‍മാറ്റിലേക്കും കൊണ്ടുവന്നിരിക്കുന്നതെന്ന് ആരാധകര്‍ വിമര്‍ശിച്ചു. ശുഭ്മാന്‍ ഗില്ലിനെ ബെഞ്ചിലിരുത്തി സൂര്യകുമാറിനെ കളിപ്പിക്കാനുള്ള തീരുമാനം മണ്ടത്തരമാണെന്ന് നിരവധിപേര്‍ വിമര്‍ശിച്ചു. ശുഭ്മാന്‍ ഗില്ലിനെ ഓപ്പണിങ്ങിലേക്ക് കൊണ്ടുവന്ന് കെ.എല്‍.രാഹുലിനെ മധ്യനിരയിലേക്ക് ഇറക്കുകയാണ് ചെയ്യേണ്ടിയിരുന്നതെന്ന് ആരാധകര്‍ പറയുന്നു. സര്‍ഫറാസ് ഖാനെ പോലുള്ള യുവതാരങ്ങള്‍ അവസരത്തിനായി പുറത്ത് കാത്തുനില്‍ക്കുമ്പോഴാണ് ട്വന്റി 20 സ്‌പെഷ്യലിസ്റ്റ് ആയ സൂര്യകുമാറിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും ആരാധകര്‍ വിമര്‍ശിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :