1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Ishant Sharma will ruled out from test team

ഇഷാന്ത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു ! നിര്‍ദേശം നല്‍കി ബിസിസിഐ

Ishant Sharma
പേസ് ബൗളര്‍ ഇഷാന്ത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ തയ്യാറെടുക്കുന്നു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തോടെ വിരമിക്കാനാണ് നീക്കം. ടെസ്റ്റ് ക്രിക്കറ്റില്‍ ഇനി അവസരം ലഭിക്കില്ലെന്ന് ബിസിസിഐ ഇഷാന്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിരമിക്കല്‍ തീരുമാനം സ്വയം പ്രഖ്യാപിക്കാന്‍ ഇഷാന്തിന് സമയം നല്‍കിയിരിക്കുകയാണ്. തുടര്‍ച്ചയായ ഫോംഔട്ടാണ് താരത്തിനു തിരിച്ചടിയായത്. ഇഷാന്ത് ശര്‍മയ്ക്ക് പകരം മുഹമ്മദ് സിറാജിനെയോ ശര്‍ദുല്‍ താക്കൂറിനെയോ ടെസ്റ്റ് ടീമില്‍ സ്ഥിരപ്പെടുത്തും. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യ സുരക്ഷിത കരങ്ങളില്‍; രോഹിത് ശര്‍മയെ നായകനാക്കിയ തീരുമാനത്തെ പ്രശംസിച്ച് ഗൗതം ഗംഭീര്‍