ലോകകപ്പ് ഹീറോ ധോണിക്കൊപ്പം കളിക്കും; ബെന്‍ സ്റ്റോക്‌സിനെ റാഞ്ചി ചെന്നൈ സൂപ്പര്‍ കിങ്‌സ്

ഇംഗ്ലണ്ടിന്റെ ലോകകപ്പ് ഹീറോയ്ക്കായി വാശിയേറിയ പോരാട്ടമാണ് ലേലത്തില്‍ കണ്ടത്

രേണുക വേണു| Last Updated: വെള്ളി, 23 ഡിസം‌ബര്‍ 2022 (15:53 IST)

ഐപിഎല്‍ താരലേലത്തില്‍ ബെന്‍ സ്റ്റോക്‌സിനെ സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഇംഗ്ലണ്ടിന്റെ ലോകകപ്പ് ഹീറോയ്ക്കായി വാശിയേറിയ പോരാട്ടമാണ് ലേലത്തില്‍ കണ്ടത്. ഒടുവില്‍ 16.25 കോടി രൂപയ്ക്ക് മഹേന്ദ്രസിങ് ധോണിയുടെ ചെന്നൈ സ്റ്റോക്‌സിനെ റാഞ്ചി.


ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കറാന് വേണ്ടിയും വാശിയേറിയ പോരാട്ടമാണ് നടന്നത്. എല്ലാ ഫ്രാഞ്ചൈസികളും കറാന് വേണ്ടി ശക്തമായി രംഗത്തുണ്ടായിരുന്നു. ഒടുവില്‍ പഞ്ചാബ് കിങ്സാണ് കറാനെ ലേലത്തില്‍ സ്വന്തമാക്കിയത്. 18.50 കോടി രൂപയ്ക്കാണ് സാം കറാനെ പഞ്ചാബ് തങ്ങളുടെ പാളയത്തിലെത്തിച്ചത്. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും വലിയ തുകയാണ് ഇത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :