സാം കറാനെ കിട്ടാന്‍ പോരടിച്ച് ഫ്രാഞ്ചൈസികള്‍; ഒടുവില്‍ പഞ്ചാബ് കിങ്‌സില്‍, വാരിയെറിഞ്ഞത് കോടികള്‍ !

18.50 കോടി രൂപയ്ക്കാണ് സാം കറാനെ പഞ്ചാബ് തങ്ങളുടെ പാളയത്തിലെത്തിച്ചത്

രേണുക വേണു| Last Modified വെള്ളി, 23 ഡിസം‌ബര്‍ 2022 (15:28 IST)

ഐപിഎല്‍ താരലേലത്തില്‍ പൊന്നുംവിലയുള്ള താരമായി ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കറാന്‍. എല്ലാ ഫ്രാഞ്ചൈസികളും കറാന് വേണ്ടി ശക്തമായി രംഗത്തുണ്ടായിരുന്നു. ഒടുവില്‍ പഞ്ചാബ് കിങ്‌സാണ് കറാനെ ലേലത്തില്‍ സ്വന്തമാക്കിയത്.

18.50 കോടി രൂപയ്ക്കാണ് സാം കറാനെ പഞ്ചാബ് തങ്ങളുടെ പാളയത്തിലെത്തിച്ചത്. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും വലിയ തുകയാണ് ഇത്.

ഐപിഎല്‍ കരിയറില്‍ 32 കളികളില്‍ നിന്നായി 149.78 സ്‌ട്രൈക് റേറ്റില്‍ 337 റണ്‍സും 9.21 ഇക്കോണമിയില്‍ 32 വിക്കറ്റുകളും സാം കറാന്‍ സ്വന്തമാക്കിയിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :