ഡല്‍ഹി|
jibin|
Last Modified വെള്ളി, 24 ഏപ്രില്‍ 2015 (10:22 IST)
ഐപിഎല്‍ എട്ടാം സീസണില്‍ മുംബൈ ഇന്ത്യന്‍സിന് അഞ്ചാം തോല്‍വിയും ഡൽഹി ഡെയർ ഡെവിൾസിന് മൂന്നാം ജയവും. ഇന്നലെ ഫിറോസ് ഷാ കോട്ലയിൽ നടന്ന മത്സരത്തിൽ മുംബൈയെ 37 റൺസിനാണ് ഡൽഹി കീഴടക്കിയത്. നാലു വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി മുന്നോട്ടുവെച്ച 191 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന സന്ദര്‍ശകര്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 153 റണ്‍സില്‍ ഒതുങ്ങി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡൽഹി ശ്രേയസ് അയ്യരുടെയും (83) നായകൻ ജെപി ഡുമിനിയുടെയും (78) ബാറ്റിംഗ് മികവിൽ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 190 റൺസടിച്ചു. ഏഞ്ചലോ മാത്യൂസ് (7) യുവരാജ് സിംഗ് (2), മായങ്ക് അഗര്‍വാള്‍ (1) എന്നിവര്‍ തിളങ്ങാതെ പോയെങ്കിലും ഡുമിനി-ശ്രേയസ് സഖ്യം ടീമിനെ മികച്ച നിലയില്‍ എത്തിക്കുകയായിരുന്നു. ഇരുവരും രണ്ടാം വിക്കറ്റിൽ 154 റൺസ് കൂട്ടിച്ചേർത്തു. ശ്രേയസാണ് കളിയിലെ താരം.
വന്‍ സ്കേര്‍ പിന്തുടര്‍ന്നിറങ്ങിയ 30 റണ്‍സ് വീതമെടുത്ത രോഹിത് ശര്‍മയും അമ്പാട്ടി റായുഡുവും മാത്രമാണ് തിളങ്ങിയത്. പാർത്ഥിവ് പട്ടേല്‍ (28), ലെന്‍ഡ്ല്‍ സിമണ്‍സ് (15), ഉന്മുക്ത് ചന്ദ് (14), കീറണ്‍ പൊള്ളാര്‍ഡ് (10) എന്നിവര്‍ മികച്ച തുടക്കം മുതലാക്കാനാകാതെ പെട്ടെന്ന് മടങ്ങിയതോടെ മുംബൈയുടെ പതനം പൂര്‍ത്തിയാകുകയായിരുന്നു. ഡൽഹിക്കായി ഇമ്രാൻ താഹിർ മൂന്ന് വിക്കറ്റ് വീഴ്ത്തി.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.