കൊല്‍ക്കത്ത|
jibin|
Last Modified ശനി, 25 ഏപ്രില്‍ 2015 (13:27 IST)
ഇന്ത്യന്‍ ടീമിന്റെ ഭാവിനായകനായി ഉയര്‍ത്തിക്കാട്ടുന്ന വിരാട് കോഹ്‌ലിയെ
ബിസിസിഐ നിരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. താരത്തിന്റെ പെരുമാറ്റവും നിലപാടുകളും വിമര്‍ശനങ്ങള്‍ക്ക് ഇടവരുത്തുന്ന സാഹചര്യത്തിലാണ് ഐപിഎല്ലില്‍ ബംഗലൂരു റോയല്‍ ചലഞ്ചേഴ്‌സ് നായകനായ കോഹ്‌ലിക്ക് പിന്നാലെ ബിസിസിഐ ഒരു കണ്ണ് വെച്ചത്. ഹിന്ദുസ്ഥാന്‍ ടൈംസ് പത്രമാണ് ഈ വിവരം പുറത്ത് വിട്ടത്.
ലോകകപ്പ് സമയത്ത് മാധ്യമപ്രവര്‍ത്തകരോട് അനാവശ്യമായി തട്ടിക്കയറിയ കോഹ്‌ലി മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. സംഭവം വിവാദമായതോടെ മുന്‍ താരങ്ങളടക്കം പലരും കോഹ്‌ലിയുടെ പെരുമാറ്റത്തെ വിമര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ത്യന്‍ നായകനായി ബിസിസിഐ വളര്‍ത്തിക്കൊണ്ടു വരുന്ന താരത്തിന് മേല്‍ ഒരു കണ്ണുവയ്ക്കുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ബിസിസിഐ പ്രസിഡന്‍റ് ജഗ്മോഹന്‍ ഡാല്‍മിയയാണ് ഈ കാര്യം പറഞ്ഞത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.