നെഹ്റയുടെ കരുത്തില്‍ ചെന്നൈയ്ക്ക് ജയം

   ആശിഷ് നെഹ്റ , ഐപിഎല്‍ ക്രിക്കറ്റ് , ബാം​ഗ്ലൂർ​ ​റോ​യൽ​ ​ , ​ചെ​ന്നൈ​ ​സൂ​പ്പർ
ബംഗളൂരു| jibin| Last Modified വ്യാഴം, 23 ഏപ്രില്‍ 2015 (10:21 IST)
ആശിഷ് നെഹ്റയുടെ മികച്ച ബോളിംഗും സുരേഷ് റെയ്‌നയുടെ തകര്‍പ്പന്‍ ബാറ്റിംഗ് മികവിലും ബാം​ഗ്ലൂർ​ ​റോ​യൽ​ ​ചലഞ്ചേഴ്സി​നെ​തി​രെ​ ​ചെ​ന്നൈ​ ​സൂ​പ്പർ​ ​കിം​ഗ്സി​ന് 27​ ​റൺ​സി​ന്റെ​ ​ത​കർ​പ്പൻ​ ​ജ​യം.​ ​ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​ചെ​ന്നൈ​ ​സൂ​പ്പർ​ ​കിം​ഗ്സ് ​റെ​യ്‌​ന​യു​ടെ​ ​(62​)​ ​അർ​ദ്ധ​ ​സെഞ്ച്വ​റി​യു​ടെ​ ​പിൻ​ബ​ല​ത്തിൽ​ ​നി​ശ്‌​ചി​ത​ 20​ ​ഓ​വ​റിൽ​ 8​ ​വി​ക്ക​റ്റ് ​ന​ഷ്‌​ട​ത്തിൽ​ 181​റൺ​സ​ടി​ച്ചു.​ മറുപടി ബാറ്റിംഗിന് ഇറങ്ങിയ ബാം​ഗ്ലൂർ​ ​റോയൽ​ ​ച​ല​ഞ്ചേ​ഴ്സി​ന് 20​ ​ഓ​വ​റിൽ​ ​എ​ട്ട് ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തിൽ​ 154​ ​റൺ​സെ​ടു​ക്കാ​നേ​ ​ക​ഴി​ഞ്ഞു​ള്ളൂ.​ ​

ടോസ് നേടിയ ബാം​ഗ്ലൂർ ചെന്നൈയെ ബാറ്റിഗിന് അയക്കുകയായിരുന്നു. സുരേഷ് റെയ്ന (62) ഡ്വെ​യിൻ​ സ്മി​ത്ത്​ ​(39​)​ ​ഫാ​ഫ് ​ഡു​പ്ലെ​സി​സ് ​(​പു​റ​ത്താ​കാ​തെ​ 33​) എന്നിവര്‍ മികച്ച പ്രകടനം നടത്തിയതോടെ 20​ ​ഓ​വ​റിൽ​ 8​ ​വി​ക്ക​റ്റ് ​ന​ഷ്‌​ട​ത്തിൽ​ 181​റൺ​സ​ടി​ച്ചു.​ ചെ​ന്നൈ​ ​ഉ​യർ​ത്തി​യ​ ​വ​ലി​യ​ ​വി​ജ​യ​ ​ല​ക്ഷ്യം​ ​പി​ന്തു​ടർ​ന്നി​റ​ങ്ങി​യ​ ​ബാം​ഗ്ലൂർ​ ​നി​ര​യിൽ​ ​നാ​യ​കൻ​ ​വി​രാ​ട് ​കൊ​ഹ്‌​ലി​ക്ക് ​(51​)​ ​ഒ​ഴി​കെ​ ​മ​റ്റാർ​ക്കും​ ​പി​ടി​ച്ച് ​നിൽ​ക്കാ​നാ​യി​ല്ല.


4​ ​ഓ​വ​റിൽ​ ​വെ​റും​ 10​ ​റൺ​സ് ​മാ​ത്രം​ ​വി​ട്ടു​കൊ​ടു​ത്ത് 4​ ​വി​ക്ക​റ്റു​കൾ​ ​സ്വ​ന്ത​മാ​ക്കി​യ​ ​ആ​ശി​ഷ് ​നെ​ഹ്‌​റ​യു​ടെ​ ബോ​ളിം​ഗി​ന് ​മു​ന്നിൽ​ ​പ​ത​റി​പ്പോ​യ​ ​ബാം​ഗ്ലൂർ​ ​റോ​യൽ​ ​ച​ല​ഞ്ചേ​ഴ്സി​ന് 20​ ​ഓ​വ​റിൽ​ ​എ​ട്ട് ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തിൽ​ 154​ ​റൺ​സെ​ടു​ക്കാ​നേ​ ​ക​ഴി​ഞ്ഞു​ള്ളൂ.​ ​
സു​രേ​ഷ് ​റെ​യ്ന​യാ​ണ് ​മാൻ​ ​ഒ​ഫ് ​ദ​മാ​ച്ച്.​


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :