മുംബൈ|
jibin|
Last Modified ശനി, 25 ഏപ്രില്‍ 2015 (13:01 IST)
എട്ടാമത് ഐപിഎല്‍ സീസണിലേക്ക് ന്യുസീലന്‍ഡിന്റെ വെടിക്കെട്ട് താരം കോളിന്‍ മണ്‍റോ എത്തുന്നു. അദ്ദേഹത്തെ കൂടാതെ ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ബെന്‍ ഹില്‍ഫന്‍ഹോസും ഐപിഎല്‍ സീസണിലേക്ക് എത്തുന്നുണ്ട്. പരിക്കേറ്റ മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ക്ക് പകരമായിട്ടാണ് ഇരുവരും എത്തുന്നത്.
ഇടംകയ്യന്‍ ബാറ്റ്‌സ്മാനും വലംകയ്യന്‍ മീഡിയം പേസറുമായ മണ്‍റോ ഒരു ടെസ്റ്റിലും ഏഴ് ഏകദിനങ്ങളിലും 14 ട്വന്റി 20യിലും ന്യൂസീലന്‍ഡിനായി കളിച്ചിട്ടുണ്ട്. ഡര്‍ബനില്‍ ജനിച്ച അദ്ദേഹം 2006ല്‍ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിക്കുകയും ചെയ്തു. ഓക്ക്‍ലന്‍ഡിലെ സെന്‍ട്രല്‍ ഡിസ്ട്രിക്ക്റ്റിനെതിരെ 23 സിക്‌സര്‍ പറത്തിയ അദ്ദേഹത്തിന്റെ പേരിലാണ് ഒരു ഫസ്റ്റ് ക്ലാസ്സ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറിന്റെ റെക്കോര്‍ഡ്.
പരിക്കേറ്റ് മടങ്ങിയ ആരോണ്‍ ഫിഞ്ചിന് പകരമായാണ് ബെന്‍ ഹില്‍ഫന്‍ഹോസിനെ മുംബൈ പാളയത്തിലെത്തിച്ചത്. 2012ലെയും 14ലെയും സീസണില്‍ര്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി കളിച്ചിട്ടുള്ള ഹില്‍ഫന്‍ഹോസ് 17 മത്സരങ്ങളില്‍ 22വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.
ഐപിഎല്‍ ഭരണസമിതിയാണ് ഇരുവര്‍ക്കും കളിക്കാന്‍ അനുമതി നല്‍കിയത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.