പഞ്ചാബിന് മഴയില്‍ കുതിര്‍ന്ന ജയം; ബാംഗ്ലൂരിന് തിരിച്ചടി

  ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് , കിംഗ്‌സ് ഇലവന്‍ പഞ്ചാബ് , വൃദ്ധിമാന്‍ സാഹ
ചണ്ഡിഗഡ്| jibin| Last Modified വ്യാഴം, 14 മെയ് 2015 (11:01 IST)
മഴ കളിച്ച മത്സരത്തില്‍ ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് 22 റണ്‍സ് വിജയം. മഴമൂലം പത്തോവറായി ചുരുക്കിയ മത്സരത്തില്‍ പഞ്ചാബ് ഉയര്‍ത്തിയ 107 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂര്‍ ആറ് വിക്കറ്റിന് 86 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു.

ടോസ് നേടിയ ബാംഗ്ലൂര്‍ പഞ്ചാബിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. 12 പന്തില്‍ 31 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹയും 15 പന്തില്‍ 20 റണ്‍സെടുത്ത അക്സര്‍ പട്ടേലുമാണ് പഞ്ചാബിനെ 107 എന്ന സ്‌കേറില്‍ എത്തിച്ചത്. ഡേവിഡ് മില്ലര്‍ 14, മാക്സ് വെല്‍ 10, ജോര്‍ജ് ബെയ്ലി 13 എന്നിവരും പഞ്ചാബിനു വേണ്ടി സ്കോര്‍ ചെയ്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ബാംഗ്ലൂരിനായി നായകന്‍ കോഹ്ലി (19) ക്രിസ് ഗെയില്‍ (19) എന്നിവര്‍ മികച്ച തുടക്കം നല്‍കിയെങ്കിലും ഇരുവരും പുറത്തായ ശേഷം ബാംഗ്ലൂര്‍ നിര തകരുകയായിരുന്നു.

എബി ഡിവില്ലിയേഴ്‌സ് (10) കൂടി മടങ്ങിയതോടെ പഞ്ചാബ് ആശ്വാസ ജയം നേടുകയായിരുന്നു. പോയന്‍റ് നിലയില്‍ ഒടുവില്‍ നില്‍ക്കുന്ന പഞ്ചാബിനെതിരായ അപ്രതീക്ഷിത പരാജയം ബാംഗ്ലൂരിന്റെ പ്ളേ ഓഫ് പ്രവേശനത്തിന് ഭീഷണിയായിരിക്കുകയാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :