ഹൈദരാബാദ്|
jibin|
Last Modified വ്യാഴം, 15 മെയ് 2014 (09:51 IST)
കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് വീണ്ടും ജയം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയാണ് ഇത്തവണ അവര്‍ തോല്‍പ്പിച്ചത്. 6 വിക്കറ്റിനാണ് സണ്‍റൈസേഴ്‌സിനെ തോല്‍പ്പിച്ചത്.
ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 206 റണ്‍സെടുത്തു. നമാന്‍ ഓജയുടെ വെടിക്കെട്ട് ബാറ്റിംഗ് മികവിലായിരുന്നു ഈ സ്കോര്‍ നേടിയത്. 36 പന്തില്‍ 79 റണ്‍സെടുത്ത നമാന്‍ ഓജ ഹൈദരാബാദിന് മികച്ച സ്കോര്‍ സമ്മാനിക്കുകയായിരുന്നു.
206 റണ്‍സ് പിന്തുടര്‍ന്ന കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് ഗ്ലെന്‍ മാക്‌സ്‌വെല്‍ 43, വൃദ്ധിമാന്‍
സാഹ 47 എന്നിവരുടെ ബാറ്റിംഗ് മികവിലാണ് പഞ്ചാബിന്റെ ജയം. 26 പന്തില്‍ നിന്നാണ് സാഹ 54 റണ്‍സെടുത്തത്. ജയത്തോടെ പതിനാറ് പോയിന്റായ പഞ്ചാബ് പോയിന്റ് ടേബിളില്‍ ഒന്നാമതെത്തി.