മുംബൈ തകര്‍ന്നപ്പോള്‍ കിംഗ്‌സിന് ആദ്യ ജയം

 ഐപിഎല്‍ , ജോര്‍ജ് ബെയ്ലി , കിംഗ്‌സ് ഇലവന്‍ പഞ്ചാബ് , വീരേന്ദര്‍ സെവാഗ്
മുംബൈ| jibin| Last Modified തിങ്കള്‍, 13 ഏപ്രില്‍ 2015 (10:18 IST)
ഞായറാഴ്ച നടന്ന ഐപിഎല്‍ രണ്ടാം മത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനോട് മുംബൈ ഇന്ത്യന്‍സ് അടിയറവ് പറഞ്ഞു. കിംഗ്‌സ് ഉയര്‍ത്തിയ 178 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 159ന് പോരാട്ടം അവസാനിപ്പിച്ചപ്പോള്‍ കിംഗ്‌സിന് 18 റണ്‍സിന്റെ ജയം സ്വന്തമായി.

ആദ്യം ബാറ്റ് ചെയ്ത് കിംഗ്‌സ് ഇലവന്‍ പഞ്ചാബിനു വേണ്ടി ജോര്‍ജ് ബെയ്ലി (61), വീരേന്ദര്‍ സെവാഗ് (36), മുരളി വിജയ് (35) എന്നിവരുടെ തകര്‍പ്പന്‍ പ്രകടനമാണ്
178 റണ്‍സ് എന്ന മാന്യമായ സ്‌കേര്‍ നല്‍കിയത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ പേര് കേട്ട ബാറ്റിംഗ് നിര തകര്‍ന്നു വീഴുകയായിരുന്നു. 6 ന് 59 എന്നനിലയില്‍ കനത്തതോല്‍വി തുറിച്ചുനോക്കിയ മുംബൈയ്ക്ക് ഹര്‍ഭജന്‍ സിംഗ് ജയ പ്രതീക്ഷ നല്‍കിയെങ്കിലും വൈകിപ്പോയിരുന്നു. 24 പന്തില്‍ അഞ്ചു ഫോറും ആറു സിക്സും പറത്തി 64 റണ്‍സുമായി കത്തിക്കയറിയ ഹര്‍ഭജന്‍ അവസാന ഓവറിലെ അഞ്ചാം പന്തില്‍ പുറത്താകുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :