ലോകകപ്പ് നേടിയതോടെ ഫോം നഷ്‌ടമായി: മാക്‍സ്‌വെല്‍

ഓസ്ട്രേലിയ , ഗ്ലെന്‍ മാക്‌സ്‌വെല്‍ , കിംഗ്‌സ് ഇലവന്‍ പഞ്ചാബ് , ഐപിഎല്‍ , ക്രിക്കറ്റ്
അഹമ്മദാബാദ്| jibin| Last Modified ബുധന്‍, 22 ഏപ്രില്‍ 2015 (15:01 IST)
എട്ടാമത് ഐപിഎല്‍ സീസണില്‍ താന്‍ തുടര്‍ച്ചയായി പരാജയപ്പെടാന്‍ കാരണം ലോകകപ്പ് വിജയത്തില്‍നിന്ന് പെട്ടെന്ന് ഇന്ത്യയിലേക്ക് വരേണ്ടി വന്നതിനാലാണെന്ന് ഓസ്ട്രേലിയന്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്‍. ലോകകപ്പ് നേടുക എന്നത് ഒരു ചെറിയ കാര്യമല്ല. അതു സമ്മാനിക്കുന്ന വികാരനിര്‍ഭരമായ മാനസികാവസ്ഥയില്‍നിന്ന് ഐപിഎല്ലിലേക്ക് വന്നപ്പോള്‍ പെട്ടെന്ന് താളം കണ്ടെത്താനായില്ലെന്നും അദ്ദേഹം പറഞ്ഞു.

ശരിയായ സമയത്ത് ഫോമില്‍ തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടീമിന് ഏറെ ആവശ്യമുള്ള സമയത്ത് മികച്ച പ്രകടനം പുറത്തെടുക്കാനായി പരിശ്രമിക്കും. താളം കണ്ടെത്തുകയെന്നതാണ് തന്നെയും ടീമിനെയും സംബന്ധിച്ച് വലിയ വെല്ലുവിളിയാണെങ്കിലും അതിനായി പരിശ്രമിക്കുമെന്നും മാക്‌സ്‌വെല്‍ പറഞ്ഞു. കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരമായ മാക്‌സ്‌വെല്‍ ഇതുവരെ കളിച്ച അഞ്ചു മല്‍സരങ്ങളിലും ചെറിയ സ്‌കേറുകള്‍ക്ക് പുറത്താകുകയായിരുന്നു. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ആദ്യ മൂന്നു മല്‍സരങ്ങളില്‍ അദ്ദേഹം നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് പഞ്ചാബിനെ ഫൈനല്‍ വരെയെത്തിച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :