IPL 2024 Mini Auction: ഐപിഎല്‍ താരലേലം ഇന്ന്, തത്സമയം കാണാന്‍ എന്ത് വേണം?

ആദ്യമായാണ് ഐപിഎല്ലില്‍ ഒരു വനിത ഓക്ഷനര്‍ എത്തുന്നത്

രേണുക വേണു| Last Modified ചൊവ്വ, 19 ഡിസം‌ബര്‍ 2023 (08:37 IST)

IPL 2024 Mini Auction: ഐപിഎല്‍ 2024 സീസണിനു മുന്നോടിയായുള്ള മിനി താരലേലം ഇന്ന്. ഇന്ത്യക്ക് പുറത്ത് നടക്കുന്ന ആദ്യ ഐപിഎല്‍ താരലേലമാണ് ഇത്തവണത്തേത്. ഡിസംബര്‍ 19 ചൊവ്വാഴ്ച ദുബായില്‍ വെച്ചാണ് ലേലം നടക്കുന്നത്. ഇത്തവണത്തെ ലേലത്തിനു വേണ്ടി 1166 താരങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത് 333 താരങ്ങള്‍ മാത്രം. 214 ഇന്ത്യന്‍ താരങ്ങളും 119 ഓവര്‍സീസ് താരങ്ങളുമാണ് നാളെ ലേലത്തില്‍ ഉണ്ടാകുക. എന്നാല്‍ പത്ത് ടീമുകളിലായി ഒഴിവുള്ളത് 77 സ്ലോട്ടുകള്‍ മാത്രം. അതില്‍ തന്നെ 33 സ്ലോട്ടുകള്‍ ഓവര്‍സീസ് താരങ്ങള്‍ക്ക് വേണ്ടിയാണ്.

മല്ലിക സാഗര്‍ ആണ് ഇത്തവണ ഓക്ഷനര്‍. ആദ്യമായാണ് ഐപിഎല്ലില്‍ ഒരു വനിത ഓക്ഷനര്‍ എത്തുന്നത്. ദുബായിലെ കൊക്ക കോളാ ഏരീനയിലാണ് ലേലം നടക്കുക. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്ന് മുതല്‍ ലേലം തത്സമയം കാണാം. സ്റ്റാര്‍ സ്പോര്‍ട്സിലും ജിയോ സിനിമാസിലും താരലേലം തത്സമയ സംപ്രേഷണം ഉണ്ട്.

ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ആയിരിക്കും ഇത്തവണത്തെ താരലേലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുക. എട്ട് വര്‍ഷത്തിനു ശേഷമാണ് സ്റ്റാര്‍ക്ക് ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നത്. ന്യൂസിലന്‍ഡ് താരം രചിന്‍ രവീന്ദ്രയും കോടികള്‍ സ്വന്തമാക്കാന്‍ സാധ്യതയുണ്ട്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :