പുരുഷ ഐപിഎൽ താരലേലത്തിലും ഓക്ഷണറാവുക മല്ലിക സാഗർ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 18 ഡിസം‌ബര്‍ 2023 (16:51 IST)
വനിതാ പ്രീമിയര്‍ ലീഗില്‍ ഓക്ഷണറായി തിളങ്ങിയ മല്ലിക സാഗര്‍ ഐപിഎല്‍ പുരുഷതാരലേലത്തിലും ഓക്ഷണറാകുമെന്ന് റിപ്പോര്‍ട്ടുകള്‍. നാളെ യുഎഇയിലാണ് ഐപിഎല്‍ 2024 സീസണിന് മുന്നോടിയായുള്ള മിനി ഓക്ഷന്‍ നടക്കുന്നത്. ഐപിഎല്ലിന്റെ സ്ഥിര ഓക്ഷണറായ ഹഗ് എഡ്മീഡ്‌സിന് പകരമായാണ് മല്ലിക സാഗര്‍ ഇത്തവണ ഓക്ഷണറാവുക.

നേരത്തെ പ്രോ കബഡി ലീഗ്, വനിതാ ഐപിഎല്‍ താരലേലം എന്നിവ നടത്തിയ പരിചയമുള്ള വ്യക്തിയാണ് മല്ലിക സാഗര്‍. വനിതാ പ്രീമിയര്‍ ലീഗിന്റെ ഉദ്ഘാടനചടങ്ങിലും മല്ലികയായിരുന്നു കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഫിലാഡല്‍ഫിയിലെ െ്രെബന്‍ മാവര്‍ കോളേജില്‍ നിന്നും ആര്‍ട്‌സില്‍ മേജര്‍ പൂര്‍ത്തിയാക്കിയ മല്ലിക പ്രമുഖ ലേല കമ്പനിയായ ക്രിസ്റ്റീസിലാണ് കരിയര്‍ ആരംഭിച്ചത്. 2001 മുതല്‍ തന്റെ ഇരുപത്തിയാറാം വയസിലാണ് ഓക്ഷണറായുള്ള മല്ലികയുടെ കരിയര്‍ ആരംഭിച്ചത്. 2021ല്‍ പ്രോ കമ്പഡി ലീഗില്‍ ഓക്ഷണറായി തിളങ്ങിയതോടെയാണ് വനിതാ പ്രീമിയര്‍ ലീഗില്‍ ഓക്ഷണറായി 48കാരിയായ മല്ലികയ്ക്ക് അവസരം ലഭിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :