1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. IPL 2023 Point Table

IPL Point Table: പ്ലേ ഓഫില്‍ കയറിയ ടീമുകള്‍ ഏതൊക്കെ?

12 കളികളില്‍ നിന്ന് എട്ട് ജയത്തോടെ 16 പോയിന്റുള്ള ഗുജറാത്ത് ടൈറ്റന്‍സാണ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത്

IPL 2023 Point Table
IPL Point Table: ഐപിഎല്‍ പ്ലേ ഓഫ് അടുത്തിരിക്കെ ഏതൊക്കെ ടീമുകള്‍ അവസാന നാലില്‍ ഉണ്ടാകും എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഒരു ടീം മാത്രമാണ് പ്ലേ ഓഫ് കാണാതെ ഇതിനോടകം പുറത്തായിരിക്കുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സ് ആണ് അത്. ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ ജയിച്ചാലും പത്താം സ്ഥാനത്തുള്ള ഡല്‍ഹിക്ക് ഇനി പ്ലേ ഓഫില്‍ കയറാന്‍ സാധിക്കില്ല. മറ്റ് ഒന്‍പത് ടീമുകള്‍ക്കും പ്ലേ ഓഫ് സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. 
 
12 കളികളില്‍ നിന്ന് എട്ട് ജയത്തോടെ 16 പോയിന്റുള്ള ഗുജറാത്ത് ടൈറ്റന്‍സാണ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത്. ശേഷിക്കുന്ന രണ്ട് കളികളില്‍ ഒരെണ്ണം ജയിച്ചാല്‍ ഗുജറാത്ത് പ്ലേ ഓഫില്‍ കയറും. 13 കളികളില്‍ നിന്ന് ഏഴ് ജയവും അഞ്ച് തോല്‍വിയുമായി 15 പോയിന്റോടെ രണ്ടാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സാണ്. ശേഷിക്കുന്ന ഒരു മത്സരത്തില്‍ ജയിച്ച് പ്ലേ ഓഫ് ഉറപ്പിക്കാനാണ് ചെന്നൈ ആഗ്രഹിക്കുന്നത്. മുംബൈ 12 കളികളില്‍ നിന്ന് ഏഴ് ജയവുമായി 14 പോയിന്റോടെ മൂന്നാം സ്ഥാനത്താണ്. രണ്ട് മത്സരങ്ങള്‍ ശേഷിക്കുന്നതിനാല്‍ ഒരു ജയം തന്നെ മുംബൈയ്ക്ക് കാര്യങ്ങള്‍ എളുപ്പമാകും. നാലാം സ്ഥാനത്തുള്ള ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനും രണ്ട് മത്സരങ്ങള്‍ ശേഷിക്കുന്നുണ്ട്. രണ്ട് കളികളിലും ജയിച്ചാല്‍ ലഖ്‌നൗവിന് പ്ലേ ഓഫില്‍ കയറാം. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനും ശേഷിക്കുന്ന രണ്ട് കളികള്‍ ജയിച്ചാല്‍ പ്ലേ ഓഫില്‍ കയറാന്‍ സാധിക്കും. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
Rajasthan Royals: രാജസ്ഥാന്‍ റോയല്‍സിന് പ്ലേ ഓഫില്‍ കയറാന്‍ ഇനി എന്തെങ്കിലും സാധ്യതയുണ്ടോ?