മൊഹാലി|
VISHNU.NL|
Last Modified വ്യാഴം, 22 മെയ് 2014 (10:32 IST)
ഐപിഎല്ലിലെ
ഈ സീസണില്‍ പരാജയമറിയാതെ കുതിച്ചിരുന്ന കിംഗ്സ്ഇലവന്‍ പഞ്ചാബിനെതിരെ മുംബയ് ഇന്ത്യന്‍സിന് 7 വിക്കറ്റിന്റെ ഉജ്ജ്വല വിജയം. പഞ്ചാബ് മുന്നോട്ട് വച്ച 157 റണ്‍സ് എന്ന മോശമല്ലാത്ത ലക്ഷ്യത്തെ 3 വിക്കറ്റ് നഷ്ടത്തില്‍ ഓരോവര്‍ ബാക്കി നില്‍ക്കെയാണ് മുംബയ് മറികടന്നത്.
കേവലം 61 പന്തില്‍ 2 സിക്സറുകളും 14 ബൗണ്ടറികളും ഉള്‍പ്പെടെ 100 റണ്‍സുമായി ഒറ്റയാള്‍ പോരാട്ടം നടത്തിയ ലെന്‍ഡ്ല്‍ സിമ്മന്‍സാണ് മുംബയുടെ വിജയ ശില്‍പ്പി. സീസണിലെ മികച്ച സ്കോറുമായി സിമ്മന്‍സ് കളം നിറഞ്ഞപ്പോള്‍ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് മുംബയ് നിരയില്‍ കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു.
ഈ ജയത്തോടെ 10 പോയിന്റുമായി മുംബയ് ഐപിഎല്ലില്‍ അഞ്ചാം സ്ഥാനത്തേക്ക് നിലയുറപ്പിച്ചിട്ടുണ്ട്. 18 പോയിന്റുമായി പഞ്ചാബ് ലീഗില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്.
സ്കോര്‍: പഞ്ചാബ്: 156/8 (20/20 ഓവര്‍), മുംബയ്: 159/3 (19.0/20 ഓവര്‍)