അനുബന്ധ വാര്‍ത്തകള്‍
- Shreyas Iyer: ശ്രേയസ് അയ്യർ ക്യാപ്റ്റൻസിയിലേക്ക്; ഗംഭീറിന്റെ എതിർപ്പ് മറികടന്ന് സെലക്ടർമാർ
- ശ്രേയസിനെ നായകനായി വേണ്ട; കടുപ്പിച്ച് ഗംഭീർ
- ലോകകപ്പ് നേടിത്തന്ന ക്യാപ്റ്റൻ പുറത്തേക്ക്; ചർച്ച സഞ്ജുവിലേക്കും ശ്രേയസിലേക്കും, അതോ സമവായമോ?
- വനിതാ ടി20 ലോകകപ്പിനായി ഇന്ത്യ ഇംഗ്ലണ്ടിലേക്ക്; ഹർമൻപ്രീത് കൗറിന് കീഴിൽ കിരീടം നേടാമെന്ന പ്രതീക്ഷയിൽ ഇന്ത്യ
- ജയിച്ചല്ലെ പറ്റു, സെഞ്ചുറിയുമായി തിളങ്ങി സർപഞ്ച്, ലഖ്നൗവിനെ തകർത്ത് പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി പഞ്ചാബ്
Shreyas Iyer : മടങ്ങി വരവിൽ ക്യാപ്റ്റൻസിയും, സൂര്യയ്ക്ക് പകരം ടി20 നായകനായി ശ്രേയസ്, ബിസിസിഐ യോഗത്തിൽ ധാരണയെന്ന് റിപ്പോർട്ട്
ശനിയാഴ്ച നടക്കുന്ന ബിസിസിഐ സെലക്ഷന് യോഗത്തില്‍ ശ്രേയസ് അയ്യരും പങ്കെടുക്കും.
ഇന്ത്യന്‍ ടി20 ടീമിന്റെ നായകനായി ശ്രേയസ് അയ്യര്‍ ചുമതലയേല്‍ക്കുമെന്ന് റിപ്പോര്‍ട്ട്. ഫോം ഔട്ടായ നിലവിലെ ക്യാപ്റ്റനായ സൂര്യകുമാര്‍ യാദവിനെ നിലവിലെ മോശം ഫോമിന്റെ പശ്ചാത്തലത്തില്‍ പുറത്തിരുത്താനാണ് ബിസിസിഐയുടെ തീരുമാനം. ഐപിഎല്ലില്‍ കഴിഞ്ഞ വര്‍ഷങ്ങളിലായി നടത്തിയ തകര്‍പ്പന്‍ പ്രകടനങ്ങളും നായകമികവുമാണ് ശ്രേയസിനെ നായകസ്ഥാനത്തേക്ക് എത്തിച്ചിരിക്കുന്നത്. ശനിയാഴ്ച നടക്കുന്ന ബിസിസിഐ സെലക്ഷന് യോഗത്തില്‍ ശ്രേയസ് അയ്യരും പങ്കെടുക്കും. ഇതിന് ശേഷമാകും ഏഷ്യന്‍ ഗെയിംസിനും അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുമുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുക.
2023 ഡിസംബറില്‍ ഓസ്ട്രേലിയക്കെതിരെയാണ് ശ്രേയസ് അവസാനമായി ഇന്ത്യന്‍ ജേഴ്സിയില്‍ കളിച്ചത്. ഐപിഎല്ലില്‍ ഇത്തവണ പഞ്ചാബിനെ പ്ലേ ഓഫിലെത്തിക്കാനായില്ലെങ്കിലും 498 റണ്‍സുമായി ബാറ്ററെന്ന നിലയില്‍ താരം തിളങ്ങിയിരുന്നു. ക്യാപ്റ്റന്‍ സ്ഥാനത്തിനായുള്ള മത്സരത്തില്‍ സഞ്ജു സാംസണെ പിന്തള്ളിയാണ് ശ്രേയസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കെത്തുന്നത്. ചീഫ് സെലക്ടറായ അജിത് അഗാര്‍ക്കറായിരുന്നു ശ്രേയസിനായി വാദിച്ചത്. സഞ്ജു സാംസണ് നയിക്കണമെന്ന അഭിപ്രായമാണ് ഗൗതം ഗംഭീര്‍ പങ്കുവെച്ചത്.
ജൂണ്‍ 26ന് അയര്‍ലന്‍ഡിനെതിരെയാണ് ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ആദ്യ പരമ്പര. ഇതിന് പിന്നാലെ ഇംഗ്ലണ്ടില്‍ 5 മത്സരങ്ങളടങ്ങിയ പരമ്പരയിലും ഇന്ത്യ കളിക്കും.