IND vs SA: ദക്ഷിണാഫ്രിക്കക്കെതിരെ ചരിത്രം കുറിച്ച് ഇന്ത്യ, രോഹിത്തിന്റെയും പിള്ളേരുടെയും വിജയം 7 വിക്കറ്റിന്

അഭിറാം മനോഹർ| Last Modified വ്യാഴം, 4 ജനുവരി 2024 (17:21 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. വിജയത്തോടെ പരമ്പര സമനിലയിലാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. കേപ്ടൗണ്‍ ടെസ്റ്റില്‍ 7 വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. രണ്ടാം ഇന്നിങ്ങ്‌സില്‍ ഉയര്‍ത്തിയ 79 റണ്‍സിന്റെ വിജയലക്ഷ്യം മൂന്ന് വിക്കറ്റിന് മറികടക്കുകയായിരുന്നു.

വെറും ഒന്നരദിവസം മാത്രമാണ് ടെസ്റ്റ് മത്സരം നീണ്ടുനിന്നത്. മത്സരത്തിലെ 79 റണ്‍സ് വിജയലക്ഷ്യം വെറും 12 ഓവറിലാണ് ഇന്ത്യ മറികടന്നത്. 23 പന്തില്‍ 6 ഫോറടക്കം 28 റണ്‍സെടുത്ത യശ്വസി ജയ്‌സ്വാള്‍ 11 പന്തില്‍ 10 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്‍ 11 പന്തില്‍ 12 റണ്‍സ് നേടിയ വിരാട് കോലി എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. രോഹിത് ശര്‍മ 22 പന്തില്‍ 2 ഫോറടക്കം 17 റണ്‍സുമായി പുറത്താകാതെ നിന്നു. നേരത്തെ എയ്ഡന്‍ മാര്‍ക്രത്തിന്റെ സെഞ്ചുറി പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ 176 റണ്‍സിലേയ്‌ക്കെത്തിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുമ്ര രണ്ടാമിന്നിങ്ങ്‌സില്‍ 6 വിക്കറ്റെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :