ഹേ പ്രഭു ഏ ക്യാ ഹുവാ... 153ന് നാല് എന്ന നിലയിൽ നിന്നും 6 വിക്കറ്റ് നഷ്ടപ്പെടുത്തിയ ഇന്ത്യയുടെ വൗ പ്രകടനത്തിൽ പ്രതികരണവുമായി ആരാധകർ

അഭിറാം മനോഹർ| Last Modified വ്യാഴം, 4 ജനുവരി 2024 (16:47 IST)
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ഇന്നിങ്ങ്‌സില്‍ വെറും 55 റണ്‍സിനാണ് പുറത്തായത്. മുഹമ്മദ് സിറാജിന്റെ പന്തുകള്‍ തീ തുപ്പിയപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ആര്‍ക്കും തന്നെ പിടിച്ച് നില്‍ക്കാന്‍ സാധിച്ചില്ല. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്കാകട്ടെ മികച്ച തുടക്കമാണ് ലഭിച്ചത്. ഒരു ഘട്ടത്തില്‍ 153 റണ്‍സിന് 4 വിക്കറ്റ് എന്ന നിലയില്‍ നിന്ന ഇന്ത്യ പക്ഷേ ഒരു റണ്‍സ് പോലും കൂട്ടിചേര്‍ക്കാനാകാതെ തങ്ങളുടെ ഇന്നിങ്ങ്‌സ് അവസാനിപ്പിക്കുകയായിരുന്നു.

ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ഇത്തരത്തിലൊരു പ്രകടനം ഒരു ടീം പുറത്തെടുക്കുന്നത് ഇതാദ്യമായാണെന്നാണ് ആരാധകരും പറയുന്നത്. മികച്ച രീതിയില്‍ കളിച്ചിട്ട് പിന്നെ ഹേ പ്രഭു ക്യാ ഹുവാ എന്ന് ആരാധകര്‍ ചോദിക്കുന്നു. മത്സരത്തില്‍ 6 ഇന്ത്യന്‍ താരങ്ങളാണ് പൂജ്യരായി പുറത്തായത്. ഓപ്പണര്‍ യശ്വസി ജയ്‌സ്വാള്‍,മധ്യനിരതാരം ശ്രേയസ് അയ്യര്‍ എന്നിവരെ നേരത്തെ തന്നെ പൂജ്യരായി ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടിരുന്നു. അഞ്ചാമത് വിക്കറ്റായി കെ എല്‍ രാഹുല്‍ പുറത്തായതിന് പിന്നാലെയെത്തിയ ആര്‍ക്കും തന്നെ സ്‌കോര്‍ ബോര്‍ഡില്‍ റണ്‍സ് ചേര്‍ക്കാനായില്ല.

ഇതോടെ രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര,മുഹമ്മദ് സിറാജ്,പ്രസിദ്ധ് കൃഷ്ണ എന്നിവരും പൂജ്യരായി പുറത്തായി, മുകേഷ് റണ്‍സൊന്നും എടുക്കാതെ പുറത്താകാതെ നിന്നു. ഇന്ത്യന്‍ വാലറ്റത്തില്‍ നിന്നും ഉണ്ടായ ഇത്തരത്തിലുള്ള പ്രകടനം ഞെട്ടിപ്പിക്കുന്നതാണെന്ന് ക്രിക്കറ്റ് ആരാധകര്‍ വ്യക്തമാക്കുന്നത്. വിദേശപിച്ചുകളില്‍ ബാറ്റ് പിടിക്കാന്‍ പോലും ഇന്ത്യന്‍ വാലറ്റത്തിനാകുന്നില്ലെന്നും റണ്‍സൊന്നും ചേര്‍ക്കാനാകാതെ 6 വിക്കറ്റുകള്‍ നഷ്ടപ്പെടുത്തുക എന്നത് അപമാനകരമായ സംഗതിയാണെന്നും ആരാധകര്‍ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :