ഇന്ത്യയ്ക്കെതിരെ വിജയിക്കാൻ 100 റൺസ് ലീഡ് മതിയാകും: ഡീൻ എൽഗാർ

അഭിറാം മനോഹർ| Last Modified വ്യാഴം, 4 ജനുവരി 2024 (13:21 IST)
കേപ്ടൗണ്‍ ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ വിജയിക്കാന്‍ 100 റണ്‍സിന്റെ ലീഡ് മതിയാകുമെന്ന് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാര്‍. 100 റണ്‍സ് പ്രതിരോധിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ ബൗളിംഗ് നിരയ്ക്ക് സാധിക്കുമെന്ന ആത്മവിശ്വാസമാണ് എല്‍ഗാര്‍ പങ്കുവെച്ചത്. പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരത്തിലെ ആദ്യ ദിനത്തില്‍ മാത്രം 23 വിക്കറ്റുകളാണ് വീണത്. ഈ സാഹചര്യത്തിലാണ് ഇന്ത്യയെ രണ്ടാം ഇന്നിങ്ങ്‌സില്‍ 100 റണ്‍സിന് താഴെ പുറത്താക്കാനാകുമെന്ന ആത്മവിശ്വാസം ദക്ഷിണാഫ്രിക്കന്‍ നായകന്‍ പങ്കുവെച്ചത്.

വിജയലക്ഷ്യം 100 മതിയാകുമെന്നാണ് കരുതുന്നത്. കാരണം ഞങ്ങളുടെ ബൗളര്‍മാര്‍ തിളങ്ങിയാല്‍ ഏത് ബാറ്റിംഗ് ലൈനപ്പിനെയും തകര്‍ക്കാന്‍ സാധിക്കും. പ്രത്യേകിച്ച് ഈ വിക്കറ്റില്‍ അത് സാധ്യമാണ് എല്‍ഗാര്‍ പറഞ്ഞു. അതേസമയം കേപ്ടൗണ്‍ ടെസ്റ്റിലെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യന്‍ സ്‌കോറിന് 36 റണ്‍സ് പിന്നിലാണ് ദക്ഷിണാഫ്രിക്ക. രണ്ടാം ഇന്നിങ്ങ്‌സില്‍ 3 വിക്കറ്റുകള്‍ ഇതിനകം തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :